ശ്രീനഗര്‍: പഠാന്‍കോട്ടില്‍ നിന്നും പരിശീലനം ലഭിച്ച പ്രാവിനെ പിടികൂടിയതിനു തൊട്ടു പിന്നാലെ, അനൂപ്ഗഢിലെ അന്താരാഷ്ട്ര അതിര്‍ത്തിയോടു ചേര്‍ന്ന് പരിശീലനം സിദ്ധിച്ച പരുന്തിനെ അതിര്‍ത്തി രക്ഷാസേന പിടികൂടി. ഇത് സൗദി ഷേയ്ക്കുമാര് ഉപയോഗിക്കാറുള്ള പ്രാപ്പിടിയന്‍ പക്ഷിയാണോ എന്ന് സംശയിക്കുന്നതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു.
ഒക്ടോബര്‍ ഒന്നിനായിരുന്നു സുരക്ഷാസൈനികര്‍ കാലില്‍ ഉറുദു ഭാഷയിലുള്ള സന്ദേശവുമായി ഒരു പ്രാവിനെ പഠാന്‍കോട്ടില്‍ നിന്നും പിടികൂടുന്നത്. ഉറുദുവില്‍ എഴുതിയിരുന്ന കുറിപ്പില്‍ ജയ്ഷെ മുഹമ്മദ് എന്ന തീവ്രവാദിസംഘടനയുടെ പേരിലുള്ള സന്ദേശമാണുണ്ടായിരുന്നത്. പ്രാവിനെ പ്രത്യേക കൂട്ടില്‍ സംരക്ഷിച്ചു വരികയാണ്. അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ പ്രാവ് സുരക്ഷാസേനയുടെ കസ്റ്റഡിയിലായിരിക്കും.
അതേസമയം പരുന്തിനെ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന് കൈമാറുകയാണുണ്ടായത്.
Discussion about this post