പാലക്കാട് നഗരസഭയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചു. ബിജെപിയിലെ വിഎ ശാന്തി മേപ്പറമ്പ് വാര്‍ഡ് നിലനിര്‍ത്തുകയായിരുന്നു. 182 വോട്ടിനാണ് ശാന്തിയുടെ വിജയം.
തിരുവനന്തപുരം അതിയന്നൂര്‍ ഗ്രാമപഞ്ചായത്ത് മരുതംകോട് വാര്‍ഡ് എല്‍.ഡി.എഫ് നിലനിര്‍ത്തി. ബി.ബി.സുജിതാറാണിയാണ്ഇവിടെ ജയിച്ചത്. മടവൂര്‍ ഗ്രാമപഞ്ചായത്തില്‍ തിരഞ്ഞടുപ്പ് നടന്ന സീമന്തപുരം, പടിഞ്ഞാറ്റേല വാര്‍ഡുകളില്‍ എല്‍.ഡി.എഫ് വിജയിച്ചു. സീമന്തപുരം വാര്‍ഡില്‍ കഴിഞ്ഞ തവണ ജയിച്ച യു.ഡി.എഫ് സ്വതന്ത്രന് എല്‍.ഡി.എഫിനൊപ്പം ചേര്‍ന്നിരുന്നു. മരിച്ചുപോയ ഇദ്ദേഹത്തിന്റെ ഭാര്യ രജനി രഞ്ജിത് സി.പി.എം സ്ഥാനാര്‍ത്ഥിയായാണ് ഇത്തവണ വിജയിച്ചത്. പടഞ്ഞാറ്റേലയിലും യു.ഡി.എഫ് ജയിച്ച വാര്‍ഡാണ് എല്‍.ഡി.എഫ് പിടിച്ചെടുത്തത്. എം.സിദ്ദിഖാണ് 117 വോട്ടിന് ഇവിടെ ജയിച്ചത്.
കൊല്ലം കോര്പ്പറേഷന് കയ്യാലയ്ക്കല്‍ വാര്‍ഡ് എല്‍.ഡി.എഫ് നിലനിര്‍ത്തി. എം.നൌഷാദാണ് (സി.പി.എം) ജയിച്ചത്. ഡെപ്യൂട്ടി മേയറായിരുന്ന എം.നൌഷാദ് എം.എല്‍.എ ആയതിനെ തുടര്‍ന്ന് ഒഴിവ് വന്ന വാര്‍ഡാണിത്. ഇടുക്കി, മാങ്കുളം ഗ്രാമപഞ്ചായത്ത് അമ്പതാം മൈല്‍ വാര്‍ഡ് എല്‍.ഡി.എഫ് യു.ഡി.എഫില്‍ നിന്ന് പിടിച്ചെടുത്തു.
കാമാക്ഷി ഗ്രാമപഞ്ചായത്ത് കാല്‍വരി മൌണ്ട് വാര്‍ഡ് യു.ഡി.എഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ ബിജുമോന് തോമസാണ് ജയിച്ചത്.
കോഴിക്കോട് കോര്പ്പറേഷന് മുന്‍ മേയര്‍ വി.കെസി മമ്മത് കോയയുടെ വാര്‍ഡില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തോല്‍വി. യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി മുഹമ്മദ് ഷമിം ആണ് ഇവിടെ വിജയിച്ചത്.
വികെസി മമ്മത് കോയ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് കോര്‍പ്പറേഷനിലെ അരീക്കോട് ഡിവിഷനില്‍ ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്.
Discussion about this post