ലക്നൗ: ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി നേതാക്കന്മാരുടെ ഉടമസ്ഥതയിലുള്ള വീട്ടിലുണ്ടായ സ്ഫോടനത്തില്‍ അഞ്ചു പേര് മരിച്ചു. രണ്ടു സ്ത്രീകളടക്കം അഞ്ചു പേരാണ് മരിച്ചത്. വാരാണസിയിലെ സിഗ്ര പ്രദേശത്തുള്ള മൂന്നുനില കെട്ടിടത്തിലാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തില്‍ ആറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ട് കുട്ടികളുടെ പരിക്ക് ഗുരുതരമാണ്.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് എസ്.പി നേതാക്കന്മാരായ ഷക്കീല്‍ അഹമ്മദ്, മുഹമ്മദ് ഹാനിഫ് എന്നിവരുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ അനധികൃതമായി പടക്കങ്ങള്‍ നിര്‍മ്മിച്ചിരുന്നതായി പറയുന്നു. ഇരുപതു പേര് ഇവിടെ വാടകയ്ക്ക് താമസിക്കുന്നുണ്ട്. പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന മുറിയിലാണ് സ്ഫോടനമുണ്ടായത്.
Discussion about this post