ബാഗ്ദാദ്:ഇറാഖിന്റെ തലസ്ഥാന നഗരിയായ ബാഗ്ദാദില്‍ നിന്ന് 32 ഓളം ഗ്രാമവാസികളെ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയി.സൈനിക വേഷത്തിലെത്തിയ 30ഓളം തോക്കുധാരികള്‍ വീടുകള്‍ വളഞ്ഞ് സ്ത്രീകളും, കുട്ടികളുമടക്കം നിരവധിപേരെ തട്ടിക്കൊണ്ട് പോകുകയായിരുന്നു.
ഷിയാ ശക്തികേന്ദ്രമായ സദര്‍ നഗരത്തില്‍ താമസിക്കുന്ന സുന്നി വിഭാഗങ്ങളില്‍പെട്ടവരെയാണ് തട്ടിക്കൊണ്ടുപോയതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പത്തോളം വാഹനങ്ങളിലെത്തിയതാണ് ഇവരെ തട്ടിക്കൊണ്ടുപോയത്അതേസമയം ആയുധധാരികളെ തിരിച്ചറിയാനായും തട്ടിക്കൊണ്ടു പോയവരെ വീണ്ടെടുക്കാനായും മന്ത്രാലയം പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Discussion about this post