ഡല്‍ഹി: ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച പാകിസ്ഥാന്‍ ഹൈകമ്മീഷന്‍ ഉദ്യോഗസ്ഥന്‍ മഹ്മൂദ് അക്തറിനെ ഇന്ത്യ പുറത്താക്കി. പാക് ഹൈകമ്മീഷണര്‍ അബ്ദുല്‍ ബാസിത്തിനെ വിളിച്ചു വരുത്തിയാണ് ഇന്ത്യ തീരുമാനം അറിയിച്ചത്. 48 മണിക്കൂറിനുള്ളില്‍ രാജ്യ വിടാന്‍ നിര്‍ദ്ദേശം നല്‍കി.
സുപ്രധാന പ്രതിരോധ രഹസ്യ രേഖകള്‍ ചോര്‍ത്തിയതിന് മഹ്മൂദിനെ രാവിലെ പൊലീസ് ചോദ്യം ചെയ്തിരുന്നു. പിന്നീട് നയതന്ത്ര പരിരക്ഷ പരിഗണിച്ച് വിട്ടയച്ചു. അതേസമയം ഇയാള്‍ക്ക് രേഖകള്‍ കൈമാറിയെന്ന് സംശയിക്കുന്ന രണ്ടു പേരെ രാജസ്ഥാനില്‍ അറസ്റ്റു ചെയ്തിട്ടുണ്ട്. സൈന്യത്തെ സംബന്ധിക്കുന്ന സുപ്രധാന രേഖകളാണ് ഇവര്‍ ചോര്‍ത്തിയതെന്നാണ് സൂചന. ഇന്റലിജന്‍സ് ബ്യൂറോയുടെ രഹസ്യവിവരത്തെ തുടര്‍ന്നാണ് മഹ്മൂദിനെ അറസ്റ്റ് ചെയ്തത്. പാക് ഇന്റലിജന്‍സുമായി ബന്ധപ്പെട്ട ചാരസംഘത്തിലെ അഞ്ചു പേരെ ഇന്ത്യ കഴിഞ്ഞ നവംബറില്‍ അറസ്റ്റു ചെയ്തിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് പാക് ഹൈകമ്മിഷനിലെ ചില ഉദ്യോഗസ്ഥരെ നിരീക്ഷിച്ചുവരികയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇപ്പോഴത്തെ നടപടികള്‍.
Discussion about this post