കോളേജില്‍ നിന്ന് വിദ്യാര്‍ത്ഥിയെ സസ്പെന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട് സിപിഎം ഏരിയാ സെക്രട്ടറി ഉള്‍പ്പെടെ സിപിഎം പ്രവര്‍ത്തകര്‍ കോളേജില്‍ കയറി വനിതാ ഡയറക്ടറെയും , പ്രിന്‍സിപ്പാളിനെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി.
പീരുമേട് ആദിത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റ്ഡീസ് പ്രിന്‍സിപ്പാള്‍ എന്‍ .ശ്രീകുമാരന്‍ നായരാണ് പീരുമേട് പോലീസില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയിരിക്കുന്നത്.
ബി.കോം ഒന്നാം വര്‍ഷ സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയായ ജിനോ തോമസ് എന്ന വിദ്യാര്‍ത്ഥിയെ സ്വഭാവദൂഷ്യത്തിന്റെ പേരില്‍ പ്രിന്‍സിപ്പാള്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. അധ്യാപകരോട് മോശമായി പെരുമാറി, വനിതാ ഡയറക്ടറെ ചീത്ത വിളിക്കുകയും, കമന്റെ അടിക്കുകയും ചെയ്തു, സീനിയര്‍ വിദ്യാര്‍ത്ഥിനിയെ അസഭ്യം പറഞ്ഞു,പരീക്ഷാ ഹാളില്‍ ബഹളം വച്ചത് ചോദ്യം ചെയ്ത അധ്യാപികയുടെ മുഖത്ത് ചോദ്യപേപ്പര്‍ വലിച്ചെറിഞ്ഞു തുടങ്ങിയ പരതികളെത്തുടര്ന്നാണ് വിദ്യാര്‍ത്ഥിയെ സസ്പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ തിങ്കളാഴ്ച്ച സിപിഎം പീരുമേട് ഏരിയാ സെക്രട്ടറി ആര് തിലകന്റെ നേതൃത്വത്തില്‍ എസ്എഫ്ഐ പീരുമേട് ഏരിയാ സെക്രട്ടറി ടി.ടി അനില്‍, ലോക്കല്‍ സെക്രട്ടറി സിജു, എന്നിവരുള്‍പ്പെടെ അറുപതോളം പേര്പ്രിന്സിപ്പാളിനെയും കോളേജിലുണ്ടായിരുന്ന വനതാഡയറക്ടര് ജിഷയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
വിഷയത്തില്‍ ഇടപെട്ട അധ്യാപകരോട് എല്ലാത്തിനെയും ഇതിലിട്ട് ചുട്ടുകരിക്കുമെന്നും, അതൊരു പത്രവാര്‍ത്തയായി ഒതുങ്ങുമെന്നും ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയതായും പ്രിന്‍സിപ്പാള്‍ പറയുന്നു.കേസ് കൊടുത്താല്‍ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചതായി എതിര്പ്പരാതി നല്‍കുമെന്നും ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.
കോളേജ് ക്യാംപസില്‍ എസ്എഫ്ഐയുടെ കൊടി സ്ഥാപിച്ചിട്ടുണ്ട്. തുടര്‍ന്ന് സ്ഥലത്തെത്തിയ സിഐയുടെ സാന്നിദ്ധ്യത്തില്‍ പ്രശ്നപരിഹാരത്തിനായി തിങ്കളാഴ്ച്ച സിഐ ഓഫീസില്‍ ചര്‍ച്ച നടത്താമെന്ന് പറഞ്ഞ് സംഘര്‍ഷം ഒഴിവാക്കുകയായിരുന്നു. അധ്യയനസമയത്ത് വിദ്യാര്‍ത്ഥികളെ ബലം പ്രയോഗിച്ച്ക്ലാസിന് വെളിയില്‍ കൊണ്ടുവന്ന് കോളേജിനെതിരായി മുദ്രാവാക്യം മുഴക്കിക്കുകയും, എസഎഫ്ഐയുടെ യൂണിറ്റ് തുടങ്ങിയതായി പ്രഖ്യാപിച്ചതായും പരാതിയിലുണ്ട്.
ആരോപണവിധേയനായ വിദ്യാര്‍ത്ഥിയുടെ കാര്യത്തില്‍ അന്വേഷണകമ്മറ്റി അന്തിമതീരുമാനമെടുക്കാനിരിക്കെയാണ് വിദ്യാര്‍ത്ഥിയെ ഇന്ന് തന്നെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി ഏരിയാ സെക്രട്ടറി ഉള്‍പ്പെടെയുള്ള പ്രവര്ത്തകര്കോളേജിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പ്രശ്നപരിഹാരമുണ്ടാക്കിയില്ലെങ്കില് കോളേജ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് പാര്‍ട്ടി ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയതായും പ്രിന്‍സിപ്പാള്‍ പറയുന്നു. സര്‍വ്വകലാശാല പരീക്ഷ ചൊവ്വാഴ്ച്ച തുടങ്ങാനിരിക്കെ കോളേജ് പ്രവവര്ത്തിക്കാന് അനുവദിക്കില്ലെന്ന ഭീഷണി വിദ്യാര്‍ത്ഥികളെയും, രക്ഷിതാക്കളെയും ആശങ്കയിലാക്കിയിട്ടുണ്ട്.
ഏരിയാ സെക്രട്ടറി കോളേജിലെത്തി ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകള്‍ കൈവശമുണ്ടെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു.
അതേസമയം ഒരു വിദ്യാര്‍ത്ഥിയെ അന്യായമായി പുറത്താക്കിയതുമായി ബന്ധപ്പെട്ട്
സംസാരിക്കുകയാണുണ്ടായതെന്ന് സിപിഎം കേന്ദ്രങ്ങള്‍ പ്രതികരിച്ചു.
Discussion about this post