കണ്ണൂരില്‍ ആര്‍എസ്എസ് പരേഡിന് സമാന്തരമായി സിപിഎം പരേഡ് കൂടി നടക്കുന്നതിനാല്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ പോലിസ് സുരക്ഷ ശക്തമാക്കി. മുന്‍പ് നിശ്ചയിച്ച പ്രകാരം ആര്‍എസ്എസ് സാധാരണ വിജയദശമി ദിനത്തില്‍ നടത്താറുള്ള വിജയദശമി പരേഡ് ദീപാവലി ദിനത്തിലേക്ക് മാറ്റി വച്ചിരുന്നു. ഹര്‍ത്താല്‍ ഉള്‍പ്പടെയുള്ള സാഹചര്യം കണക്കിലെടുത്താണ് പരേഡ് ദീപാവലി ദിനത്തിലേക്ക് മാറ്റാന്‍ ആര്‍എസ്എസ് തീരുമാനിച്ചിരുന്നത്.
സിപിഎമ്മാകട്ടെ ആ ദിനത്തില്‍ തന്നെ റെഡ് വളണ്ടിയര്‍ നടത്താന്‍ തീരുമാനിച്ചു. ഒക്ടോബര്‍ വിപ്ലവ അനുസ്മരണത്തിന്റെ ഭാഗമായാണ് ഇത്തരമൊരു പരേഡ് എന്നാണ് സിപിഎമ്മിന്റെ വിശദീകരണം. ഇതില്‍ അസ്വഭാവികമായി ഒന്നുമില്ലെന്നും നേതാക്കള്‍ പറയുന്നു. എന്നാല്‍ ആര്‍എസ്എസ് പരേഡിന് മറുപടിയായുള്ള ശക്തിപ്രകടനമായാണ് റെഡ് വളണ്ടിയര്‍ പരേഡ് എന്നാണ് വിലയിരുത്തല്‍.
രണ്ട് പരേഡുകളും ഒരുമിച്ച് നടക്കുന്നത് കണ്ണൂരിലെ പോലിസ് സംവിധാനത്തിന് തലവേദനയായി. കനത്ത സുരക്ഷയാണ് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം മനപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള സിപിഎം നീക്കത്തിന്റെ ഭാഗമായാണ് ഇതവരെയില്ലാത്ത വിപ്ലവ പരേഡ് എന്നാണ് ആര്‍എസ്എസ് നേതാക്കള്‍ പറയുന്നത്. ആര്‍എസ്എസ് ചെയ്യുന്നതെല്ലാം അതേ പടി ചെയ്താല്‍ അണികളെ പാര്‍ട്ടിയില്‍ നിലനിര്‍ത്താമെന്ന അബദ്ധചിന്താഗതിയാണ് സിപിഎമ്മിനുള്ളത്. ശ്രീകൃഷ്ണജയന്തി ആഘോഷത്തിന് പുറമെ ആര്‍എസ്എസ് പരേഡുകള്‍ക്ക് പോലും ബദലൊരുക്കാന്‍ ശ്രമിക്കുകയാണ് സിപിഎം. ഇത് ജനങ്ങള്‍ക്ക് മുന്നില്‍ ്ആ പാര്‍ട്ടിയെ പരിഹാസ്യരാക്കുകയാണ്. കണ്ണൂരില്‍ മാത്രമേ ഒക്ടോബര്‍ വിപ്ലാചരണം ഇത്ര ശക്തമായി ആചരിക്കുന്നത് എന്നത് കൊണ്ട് മാത്രം ഇവരുടെ ഗുഢ ഉദ്ദേശം പുറത്ത് വന്നിരിക്കുകയാണെന്നും ആര്‍എസ്എസ് നേതാക്കള്‍ പറയുന്നു.
Discussion about this post