കൊച്ചി : ഗുണ്ടാ നിയമപ്രകരം കേസെടുത്ത സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെ അന്വേഷണ സംഘത്തിന് മുന്നില്‍ പരാതി പ്രളയം. ഏരിയാ സെക്രട്ടറി സ്ഥാനത്തിരിക്കെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസുകളാണ് കൂടുതലും. പലരും ഇപ്പോഴും പരാതി എഴുതി നല്കാന് മടിക്കുകയാണെന്ന് അന്വേഷണ സംഘം പറയുന്നു.
നിലം നികത്തല്‍ മുതല്‍ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെട്ട് വരെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് പരാതിക്കാര്‍ പറയുന്നത്. സക്കീര്‍ ഹൂസൈന്റെ കൂടെയുള്ളവര്‍ വിഷയത്തില്‍ ഇടപെടുകയും പിന്നീട് ഒത്ത് തീര്‍പ്പിനായി ഏരിയാ സെക്രട്ടറിയെ കൂടി ഉള്‍പ്പെടുത്തി പണം തട്ടുകയും ചെയ്തുവെന്ന് ചില പരാതിക്കാര്‍ പറയുന്നു. ഗുണ്ടാ ക്വട്ടേഷന്‍ സംഘത്തെ പോലെയാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. പാര്‍ട്ടി പദവിയും ഏരിയാ കമ്മറ്റി ഓഫിസും ഇത്തരം കാര്യങ്ങള്‍ക്കായി ഉപയോഗിച്ചു. എതിര്‍ക്കുന്നവരെ ബലം പ്രയോഗിച്ചും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന അധോലോക ശൈലിയിലാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. ഭയം മൂലമാണ് പലരും പരാതി പറയാതിരുന്നത്. നിയമവിധേയമായി നിലം നികത്തിയ ആളെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതി ലഭിച്ചിട്ടുണ്ട്. ജില്ലയിലെ ഒരു പോലിസ് ഉദ്യോഗസ്ഥന്റെ സഹായവും സംഘത്തിന് ലഭിച്ചിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്.
വ്യവസായിയെ തട്ടികൊണ്ടു പോയി ഭീഷണിപ്പെടുത്തി എന്ന പരാതിയില്‍ രണ്ടാം പ്രതിയായ കേസെടുത്തതോടെ സക്കീര്‍ ഹുസൈന് ഒളിവിലാണ്. കണ്ണൂര്‍ പാര്‍ട്ടി ഗ്രാമത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സക്കീര്‍ ഹുസൈന് പാര്‍ട്ടിയില്‍ ചിലര്‍ തന്നെ ഒറ്റാനുള്ള സാധ്യത മുന്നില്‍ കണ്ട് സംസ്ഥാനം വിട്ടു എന്നാണ് പോലിസ് പറയുന്നത്. കുടകിലേക്ക് കടന്നുവെന്ന നിഗമനത്തില്‍ അന്വേഷണം അങ്ങോട്ട് വ്യാപിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ പരാതികള്‍ ലഭിക്കുന്ന മുറയ്ക്ക് ഇനിയുള്ള ദിവസങ്ങളില്‍ സംഘത്തിലെ മറ്റ് പലരും അറസ്റ്റിലാവുമെന്നാണ് സൂചന.
കേസ് കെട്ടിച്ചമച്ചതാണ് എന്ന രീതിയില്‍ വ്യാഖ്യാനിച്ച് സക്കീര്‍ ഹുസൈനെ രക്ഷിക്കാനുള്ള സിപിഎം എറണാകുളം ജില്ല സെക്രട്ടറി പി രാജീവിന്റെ നിലപാടിനെതിരെ പാര്‍ട്ടിയില്‍ നിന്ന് തന്നെ എതിര്‍പ്പുയര്‍ന്നു. വിഎസ് പക്ഷ നേതാക്കളും ,പിണറായി വിജയനെ പിന്തുണക്കുന്ന നേതാക്കളും വിഷയത്തില്‍ രാജീവിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് പരാതി ഉയര്‍ന്നയുടന്‍ തന്നെ മാറ്റി നിര്‍ത്താത്തത് പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ത്തു എന്നാണ് സിപിഎം നേതാക്കള്‍ തന്നെ പറയുന്നത്. കാര്യങ്ങള്‍ കൂടുതല്‍ വഷളാവും മുമ്പ് ജില്ല കമ്മറ്റി ഇടപെട്ട് തീരുമാനം എടുക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. നവംബര്‍ നാലിന് കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ചേരുന്ന ജില്ല സെക്രട്ടറിയേറ്റ് യോഗം വിഷയം വീണ്ടും ചര്‍ച്ച ചെയ്യും. പി രാജിവിനെതിരെ വിഷയം ശക്തമായി തന്നെ ഉയര്‍ത്തി കൊണ്ചുവരാനുള്ള ശ്രമത്തിലാണ് എതിര് പക്ഷം.
Discussion about this post