പുലിമുരുകന് കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കുടുംബത്തോടൊപ്പമെത്തിയതിന്റെ നേട്ടം കിട്ടിയത് പാര്‍ട്ടി പത്രമായ ദേശാഭിമാനിക്കാണ്. ഞായറാഴ്ച പുറത്തിറങ്ങിയ ദേശാഭിമാനി ദിനപത്രത്തിന് പുലിമുരുകന്റെ ഫുള്‍പേജ് കളര്‍ പരസ്യമാണ് ലഭിച്ചത്. അപൂര്‍വ്വമായി മാത്രം തിയറ്ററുകളിലെത്തി സിനിമ കാണുന്ന പിണറായി വിജയന് തിയറ്ററുകളിലെത്തി പുലിമുരുകന് കണ്ടത് വാര്‍ത്തയായിരുന്നു.
മുന്‍നിര പത്രങ്ങളായ മലയാള മനോരമ, മാതൃഭൂമി ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ക്ക് ഉള്‍പ്പേജില്‍ ഒരു പേജിന്റെ മൂന്നിലൊന്ന് വരുന്ന പരസ്യം മാത്രം ലഭിച്ചപ്പോള്‍ ദേശാഭിമാനിയില്‍ മുഖ്യമന്ത്രിയുടെയും ഭാര്യ കമലയുടെയും ചിത്രസഹിതമാണ് പരസ്യം. ഇരുവരും ഏരീസ് തിയറ്ററില്‍ ഇരുന്ന് സിനിമ കാണുന്ന ചിത്രത്തിനൊപ്പം തിയറ്ററില്‍ ജനങ്ങളോടൊപ്പം കണ്ട് പുലിമുരുകനെ ആശിര്‍വദിച്ച ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് പുലിമുരുകന് ടീമിന്റെ ഹൃദയം നിറഞ്ഞ നന്ദി എന്നാണ് പരസ്യത്തിലെ തലവാചകം. ദേശാഭിമാനി പത്രത്തിന്റെ മുഖപേജിലാണ് പരസ്യം.
റിലീസ് ദിവസം പ്രധാന പത്രങ്ങള്‍ക്കെല്ലാം മുഴുപേജ് പരസ്യം നല്‍കിയിരുന്നുവെങ്കിലും ദേശാഭിമാനിക്ക് ഫുള്‍പേജ് പരസ്യം നല്‍കിയിരുന്നില്ല. റിലീസ് ദിവസം മുതല്‍ ദേശാഭിമാനി പരസ്യം ആവശ്യപ്പെട്ടിരുന്നു. 25-ാം ദിവസം പരസ്യം നല്‍കാമെന്നാണ് ഞങ്ങള്‍ അറിയിച്ചത്. ഞാന്‍ വ്യക്തിപരമായി ക്ഷണിച്ചത് പ്രകാരമാണ് മുഖ്യമന്ത്രിയും ഭാര്യയും പുലിമുരുകന് കാണാന്‍ തിയറ്ററുകളിലെത്തിയത്. അതിനുള്ള നന്ദി അറിയിക്കണമെന്ന് തോന്നി. ദേശാഭിമാനി നിലവില്‍ ഫുള്‍പേജ് പരസ്യത്തിന് ഈടാക്കുന്നതിനേക്കാള്‍ കുറഞ്ഞ നിരക്കിലാണ് ദേശാഭിമാനി പരസ്യം പ്രസിദ്ധീകരിക്കാന്‍ തയ്യാറായത്. പരസ്യത്തിന്റെ കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിട്ടില്ലെന്നും നിര്‍മ്മാതാവ് ടോമിച്ചന് മുളകുപ്പാടം ഒറു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
Discussion about this post