ഡല്‍ഹി: അതിര്‍ത്തിയില്‍ ഏറ്റുമുട്ടലില്‍ വീരമൃത്യ വരിച്ച ജവാന് മന്ദീപ് സിംഗിന് ആദരാഞ്ജലി അര്‍പ്പിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ്. വീരമൃത്യ വരിച്ച മന്ദീപ് അടക്കമുള്ള ജവാന്മാര്ക്ക് വേണ്ടി എല്ലാ ഇന്ത്യക്കാരും ഇന്ന് ദീപം തെളിയിക്കണമെന്ന് സേവാഗ് ആവശ്യപ്പെട്ടു.
ലാഭേച്ഛയില്ലാതെ രാജ്യത്തിന് വേണ്ടി സേവനം ചെയ്ത ജവാന്മാര്ക്ക് വേണ്ടി ചെയ്യാവുന്ന ഏറ്റവും കുറഞ്ഞ കാര്യം അതാണെന്നും സേവാഗ് ട്വീറ്റ് ചെയ്തു.
നിയന്ത്രണരേഖയ്ക്ക് സമീപം മച്ചില്‍ സെക്ടറില്‍ വെള്ളിയാഴ്ച രാത്രി ഉണ്ടായ ഏറ്റുമുട്ടലിലാണ് മന്ദീപ് സിംഗ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് മന്ദീപിന്റെ മൃതദേഹം മുറിച്ച് വികൃതമാക്കിയ പാക് ഭീകരര്‍ പാക് അധിനിവേശ കശ്മീരിലേക്ക് രക്ഷപെടുകയായിരുന്നു. 27കാരനായ മന്സീപ് സിഖ് ലൈറ്റ് ഇന്ഫന്ററിയിലാണ് സേവനം അനുഷ്ഠിച്ചിരുന്നത്.
Shat Shat Naman to Martyr Mandeep Singh.
Pls do light a lamp for our martyrs today.
Least we can do for men who selflessly serve our country pic.twitter.com/J11TuVbRqH— Virender Sehwag (@virendersehwag) October 30, 2016
Discussion about this post