വാഷിംഗ്ടണ്‍: വൈറ്റ് ഹൗസില്‍ ദീപം തെളിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ദീപാവലി ആഷോഷം. വൈറ്റ് ഹൗസിന്റെ ഓവല്‍ ഓഫീസിലാണ് ഒബാമ ദീപം കൊളുത്തി ദീപാവലി ആഘോഷിച്ചത്. തനിക്ക് ശേഷം വരുന്നവര്‍ ഈ രീതി തുടരുമെന്ന് പ്രത്യാശിക്കുന്നതായും ഒബാമ പറഞ്ഞു. 2009-ല്‍ വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷിക്കുന്ന ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റായി മാറിയിരുന്നു ഒബാമ. വൈറ്റ് ഹൗസില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ വംശജര്‍ക്കൊപ്പം ദീപാവലി ആഘോഷങ്ങളുടെ ഫോട്ടോ ഫേസ്ബുക്കില്‍ പങ്ക് വച്ച ഒബാമ തന്റെ സന്തോഷവും പങ്ക് വയ്ക്കുന്നുണ്ട്.
2009-ല്‍ വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷിക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റായതില്‍ വളരെ അഭിമാനം തോന്നിയിരുന്നു. ദീപാവലി ആഘോഷിക്കാനായി മുംബൈയിലെത്തിയ തനിക്കും മിഷേലിനും ഇന്ത്യന്‍ സമൂഹം നല്കിയ സ്വീകരണം ഒരിക്കലും മറക്കാനാകാത്തതാണ്, തിന്മയ്ക്ക് എതിരെ നന്മ വിജയം കൈവരിക്കുമെന്ന് ഓര്‍മ്മപ്പെടുത്തുന്ന ദീപാവലി ആഘോഷത്തിന്റെ ഭാഗമായി വൈറ്റ് ഹൗസില്‍ ദീപം തെളിയിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. തനിക്ക് ശേഷം വരുന്നവരും ഇത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ഒബാമ പറയുന്നു.
ഒബാമ കുടുംബത്തിന്റെ പേരില്‍ ലോകത്ത് ദീപാവലി ആഘോഷിക്കുന്ന എല്ലാവര്ക്കും സമാധാനവും സന്തോഷവും ആശംസിക്കുന്നു എന്ന് പറഞ്ഞാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ പോസ്റ്റ് അവസാനിക്കുന്നത്.
Discussion about this post