കൊഹിമ: നാഗാലാന്‍ഡില്‍ ജയില്‍ ആക്രമിച്ച് നാട്ടുകാര്‍ അടിച്ചു കൊന്ന ബലാത്സംഗക്കേസിലെ പ്രതി, സംഭവം പുറത്തുപറയാതിരിക്കാന്‍ യുവതിക്ക് 5000 രൂപ നല്‍കിയിരുന്നതായി വെളിപ്പെടുത്തല്‍. പരാതിക്കാരിയായി യുവതി തന്നെയാണ് ഇക്കാര്യം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞത്.
പ്രതി തന്റെ അയല്‍വാസിയായിരുന്നുവെന്നും പീഡനത്തിനു ശേഷം സംഭവം പുറത്തു പറയരുതെന്നുമാവശ്യപ്പെട്ട് പണം നല്‍കിയതായാണ് യുവതി ചാനലിനു നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. എന്നാല്‍ പണം വാങ്ങി താന്‍ പോലീസ് സ്റ്റേഷനില്‍ ഏല്പ്പിച്ചുതായും യുവതി പറഞ്ഞു. പ്രതി ഹോട്ടലില്‍ എത്തിച്ച് തന്നെ ബലാത്സംഗം ചെയ്തതായും യുവതി ചാനലില്‍ നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
അതേസമയം പരാതിക്കാരിയായ യുവതിയെ പീഡിപ്പിച്ചിട്ടില്ലെന്നാരോപിച്ച് കൊല്ലപ്പെട്ട യുവാവിന്റെ സഹോദരന് രംഗത്തെത്തി. തന്റെ സഹോദരന് സയിദ് ശരീഫുദ്ദീന്‍ ഖാന് നാഗാ ഗ്രൂപ്പുകളുടെ ബലിയാടാവുകയായിരുന്നെന്നും സംഭവവുമായി പൊലീസിനും ബന്ധമുണ്ടെന്നും ഇയാള്‍ ആരോപിച്ചു.
പരാതിക്കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുന്നതായി തെളിയിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Discussion about this post