ഡല്‍ഹി: രാജ്യത്ത് സ്ത്രീകള്‍ക്കു നേരെ ഉണ്ടാവുന്ന അതിക്രമങ്ങള്‍ കാണുമ്പോള്‍ നാണക്കേടു കൊണ്ട് തല കുനിഞ്ഞു പോകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യാന്തര വനിത ദിനത്തിലാണ് മോദിയുടെ പ്രസ്താവന. സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങളും അനീതിയും അവസാനിപ്പിക്കാന്‍ തോളോടു തോള് ചേര്‍ന്നു പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
സ്ത്രീകളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും രാഷ്ട്ര നിര്‍മാണത്തില്‍ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. രാജ്യത്തെ സ്ത്രീകളടക്കമുള്ള ജനങ്ങള്‍ക്ക് മാന്യമായ ജീവിത സാഹചര്യം ഉണ്ടാക്കി കൊടുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം – മോദി പറഞ്ഞു.
അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്ക് എല്ലാ സഹായവും നല്‍കും. നിയമ സഹായവും, കൗണ്‍സിലിങ്ങും ഏര്‍പ്പെടുത്തും. ഇതിനായി 181 എന്ന മൊബൈല്‍ ഹെല്പ്ലൈന് തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. ബജറ്റില്‍ പ്രഖ്യാപിച്ച പ്രധാന് മന്ത്രി ജീവന് ബീമാ യോജന, അടല്‍ പെന്ഷന് യോജന തുടങ്ങിയ പദ്ധതികള്‍ സ്ത്രീകള്‍ക്ക് വലിയതോതില്‍ സഹായകമാകും. ബേഠീ ബചാവോ ബേഠീ പഠാവോ പദ്ധതി പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് അനുകൂലമായ സാഹചര്യമുണ്ടാക്കുമെന്നും മോദി പറഞ്ഞു.
പുതിയ പദ്ധതികളിലൂടെയും സംരംഭങ്ങളിലൂടെയുടെയും സ്ത്രീകളുടെ ജീവിതത്തില്‍ ഗുണകരമായ മാറ്റങ്ങളുണ്ടാക്കാന്‍ സര്‍ക്കാര്‍ പ്രതിബദ്ധമാണെന്ന് മോദി പറഞ്ഞു. അസാമാന്യമായ ധൈര്യവും പകരം വെക്കാനാവാത്ത നേട്ടങ്ങളും കൈവരിച്ച വനിതകളെ താന്‍ അഭിവാദ്യം ചെയ്യന്നതായും അദ്ദേഹം ട്വിറ്റര്‍ സന്ദേശത്തിലൂടെ അറിയിച്ചു.
Discussion about this post