ഡല്‍ഹി: ഒരു റാങ്ക് ഒരു പെന്ഷന് പദ്ധതിയ്ക്ക് വേണ്ടി ആത്മഹത്യ ചെയ്ത വിമുക്തഭടന് രാം കിഷന് ഗ്രിവാലിന് രാഷ്ട്രീയ ബന്ധമുണ്ടെന്ന് കരസേന മുന്‍ മേധാവിയും കേന്ദ്രമന്ത്രിയുമായ വി.കെ സിംഗ്. ഹരിയാന സ്വദേശിയായ ഗ്രിവാല്‍ സര്‍പ്പഞ്ച് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചിട്ടുണ്ടെന്ന് വി.കെ സിംഗ് പറഞ്ഞു. അദ്ദേഹം കോണ്‍ഗ്രസ് പ്രവര്ത്തകന് ആയിരുന്നെന്നും വി.കെ സിംഗ് പറഞ്ഞു.
അതേസമയം ആത്മഹത്യ ദൗര്‍ഭാഗ്യകരമാണെന്ന് വി.കെ സിംഗ് കൂട്ടിച്ചേര്‍ത്തു. ഗ്രിവാലിന് സള്‍ഫാസ് ഗുളികകള്‍ ലഭിച്ചത് എവിടെ നിന്നാണെന്ന് വി.കെ സിംഗ് ചോദിച്ചു. അദ്ദേഹം ജീവനൊടുക്കിയത് ബാങ്കുമായി ബന്ധപ്പെട്ട പ്രശ്നത്തിന്റെ പേരിലാണ്. ഒരു റാങ്ക് ഒരു പെന്ഷന് പദ്ധതിയുടെ പേരിലല്ലെന്നും വി.കെ സിംഗ് പറഞ്ഞു.
ഗ്രിവാലിന്റെ ആത്മഹത്യയുടെ കാരണം ആര്‍ക്കും അറിയില്ല. ഒരു റാങ്ക് ഒരു പെന്ഷന് പദ്ധതി നടപ്പില്‍ വരുന്നതേയുള്ളൂ എന്ന് പരീക്കര്‍ പറഞ്ഞു.
Discussion about this post