തിരുവനന്തപുരം: ആര്യനാട് ഐ.ടി.ഐ.യില്‍ കെ.എസ്.യു -എബിവിപി സഖ്യം. ഇന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ആകെയുള്ള ആറ് സീറ്റില്‍ മൂന്നില്‍ കെ.എസ്.യുവും മൂന്ന് സീറ്റില്‍ എ.ബി.വി.പിയുമാണ് സഹകരിച്ചു മത്സരിച്ചത്.
ഇതിനിടെ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയ കെ.എസ്.യു ആര്യനാട് ഐ.ടി.െഎ യൂണിറ്റ് കമ്മിറ്റി പിരിച്ചു വിട്ടതായി കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ ഷാഫി പറമ്പില്‍ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ സംസ്ഥാനതലത്തില്‍ തന്നെ ഇല്ലാതായ കോഡിനേഷന്‍ കമ്മറ്റി കോളേജ് യൂണിറ്റ് പിരിച്ച് വിട്ടത് പരിഹാസ്യമാണെന്ന് കാണിച്ച് ഫേസ്ബുക്ക് പ്രതികരണങ്ങളും പുറത്ത് വന്നു.
Discussion about this post