കശ്മീര്‍: കശ്മീരില്‍ ഭീകരരുടെ ഒളിസങ്കേതം കണ്ടെത്തി. ദോഡ ജില്ലയിലെ ബാട്നി ഹയാന് വനപ്രദേശത്തായിരുന്നു ഭീകരര്‍ ഒളിസങ്കേതം നിര്‍മിച്ചിരുന്നത്. രഹസ്യവിവരത്തെ തുടര്‍ന്നു പോലീസും സൈന്യവും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് കേന്ദ്രം കണ്ടെത്തിയത്. ഭൂഗര്‍ഭ അറയിലായിരുന്നു ഒളിസങ്കേതം. ഇവിടെനിന്ന് വന്‍തോതില്‍ ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെത്തി.
എകെ 47 തോക്കുകള്‍, ചൈനീസ് പിസ്റ്റളുകള്‍, ഗ്രനേഡ് ലോഞ്ചര്‍, ഗ്രനേഡുകള്‍, തിരകള്‍, ഡിറ്റണേറ്ററുകള്‍, ഐഇഡികള്‍ എന്നിവ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. യുദ്ധത്തിനാവശ്യമായ സാമഗ്രികളാണ് ഇവിടെ സൂക്ഷിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു. ഭീകരര്‍ക്ക് ഒളിവില്‍ കഴിയാന്‍ പ്രദേശവാസികളുടെ സഹായം ലഭിച്ചിരുന്നോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
Discussion about this post