ബറേലി: നോട്ടുകള്‍ പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുറത്തുവന്നതിനു പിന്നാലെ ചാക്കിലാക്കിയ നോട്ടുകെട്ടുകള്‍ കത്തിച്ചനിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് നോട്ടുകള്‍ കത്തിച്ചനിലയില്‍ കണ്ടെത്തിയത്. സിബി ഗഞ്ചിലെ പര്‍സ ഖേദ പ്രദേശത്തെ കമ്പനിയിലെ ജീവനക്കാരാണ് ചാക്കിലാക്കിയ നോട്ടുകെട്ടുകള്‍ ഉപേക്ഷിച്ചതെന്ന് സൂചനയുണ്ട്.
കീറിയനിലയിലും നശിപ്പിച്ച നിലയിലും ചാക്കില്‍നിന്നു നോട്ടുകള്‍ കണ്ടെത്തിയതായി പോലീസ് സ്ഥിരീകരിച്ചു. ഈ ചാക്കുകെട്ടുകള്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയും റിസര്‍വ് ബാങ്ക് അധികൃതരെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. കള്ളനോട്ടുകളാണോ ഉപേക്ഷിച്ചതെന്ന് പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച വൈകിട്ടാണ് രാജ്യത്തെ 1000, 500 നോട്ടുകള്‍ അസാധുവാക്കിയത്. ബുധനാഴ്ച ബാങ്കുകള്‍ക്ക് അവധി നല്‍കുകയും എടിഎമ്മുകള്‍ അടച്ചിടുകയും ചെയ്തിരുന്നു.
Discussion about this post