രണ്ടാം മാറാട് കലാപം അന്വേഷണം സിബിഐയ്ക്ക് വിട്ട് ഹൈക്കോടതി. അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന ഹര്‍ജിയിലാണ് ഉത്തരവ്. കേസിലെ ഗൂഢാലോചനയാണ് സിബിഐ അന്വേഷിക്കുക. കൊളേക്കാടന് മൂസ നല്കിയ ഹര്‍ജിയിലാണ് തീരുമാനം.
നേരത്തെ കേസ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. സിബിഐയ്ക്ക് എതിര്‍പ്പില്ലെങ്കില്‍ അന്വേഷണം സിബിഐയ്ക്ക് വിടാന്‍ സമ്മതമെന്ന് സംസ്ഥാന സര്‍ക്കാരും നിലപാട് എടുത്തുന്നു.
രണ്ടാം മാറാട് കലാപവുമായി ബന്ധപ്പെട്ട ആസൂത്രണവും ഗഢാലോചനയുമുള്‍പ്പെടെ കാര്യങ്ങളുടെ അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കോളക്കാടന്‍ മൂസ ഹാജി സമര്‍പ്പിച്ച പൊതുതാല്പര്യ ഹരജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിനാവശ്യമായ എല്ലാ സഹായവും നല്‍കാനും നിര്‍ദ്ദേശം നല്കി. ക്രൈബ്രാഞ്ചിന്റെ കൈവശമുള്ള രേഖകള്‍ സിബിഐയ്ക്ക് കൈമാറാനും കോടതി നിര്‍ദ്ദേശം നല്കി.
2002ല്‍ നടന്ന ഒന്നാം മാറാട് കലാപവുമായി ബന്ധപ്പെട്ട പ്രതികാരമെന്നനിലയില്‍ ഏറെ ആഴത്തിലുള്ള ഗൂഢാലോചനയുടെ ഫലമായാണ് 2003 മേയില്‍ രണ്ടാം മാറാട് കലാപമുണ്ടായതെന്നാണ് ഹരജിക്കാരന്റെ വാദം. സാമുദായിക സ്പര്‍ധയുണ്ടാക്കാനും കലാപത്തിനും ബാഹ്യശക്തികളുടെ ഇടപെടലുണ്ടായിട്ടുണ്ട്. ചില സാമുദായിക-രാഷ്ട്രീയകക്ഷികള്‍ക്കും പങ്കുണ്ട്. ദേശസുരക്ഷക്ക് ഭീഷണിയാകുന്ന രീതിയിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സംശയിക്കുന്നെന്ന റിപ്പോര്‍ട്ട് കലാപം സംബന്ധിച്ച് അന്വേഷിച്ച ജസ്റ്റിസ് തോമസ് പി. ജോസഫ് കമീഷനും സമര്‍പ്പിച്ചിരുന്നു. കേന്ദ്ര രഹസ്യാന്വേഷണ ബ്യൂറോ, സി.ബി.ഐ പോലുള്ള ഏജന്‍സികളുടെ അന്വേഷണത്തിനും ശിപാര്‍ശചെയ്തിരുന്നു. എന്നാല്‍, ഈ ശിപാര്‍ശ സര്‍ക്കാര്‍ ചെവിക്കൊണ്ടില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെടുന്ന ഹരജികള്‍ ഫലപ്രദമായ അന്വേഷണം നടക്കുന്നതായ സര്‍ക്കാര്‍ വിശദീകരണത്തത്തെുടര്ന്ന് പിന്‍വലിച്ചിരുന്നു. എന്നാല്‍, പല മേഖലകളില്‍ നിന്നുള്ള ഇടപെടല്‍ മൂലം അന്വേഷണം കാര്യക്ഷമമായല്ല നടക്കുന്നതെന്നാണ് ഹരജിക്കാരന്റെ ആരോപണമെന്ന് സി.ബി.ഐ വിശദീകരണത്തില്‍ പറയുന്നു.
രണ്ടാം മാറാട് കൂട്ടക്കൊലക്ക് മുന്നോടിയായി ഗൂഢാലോചന നടത്തിയതിനോ സംഭവത്തിന് തീവ്രവാദ ബന്ധമുണ്ടെന്നതിനോ ഇതുവരെ തെളിവ് ലഭിച്ചിട്ടില്ലെന്ന് നേരത്തേ ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. ബേപ്പൂര്‍ തുറമുഖ വികസനവും തീരദേശപാത നിര്‍മാണവും പ്രദേശത്തിന്റെ വിനോദസഞ്ചാരസാധ്യതകളും മുന്നില്‍കണ്ട് മാറാട് നിവാസികളെ ഒഴിപ്പിക്കാന്‍ ആസൂത്രിതമായി നടത്തിയ കലാപമാണെന്നും ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചത് ചില വ്യവസായ ഗ്രൂപ്പുകളാണെന്നുമുള്ള ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം സമര്‍പ്പിച്ച വിശദീകരണപത്രികയില്‍ വ്യക്തമാക്കിയിരുന്നു.
മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ അന്വേഷണം സിബിഐ ഏറ്റെടുക്കുന്നത് വളരെ നിര്‍ണായകമാണ്. കേസില്‍ വിദേശശക്തികളുടെ ഇടപെടല്‍ പോലുള്ള ആരോപണങ്ങളും ഉയര്‍ന്നിരുന്നു. കേസ് അട്ടിമറിക്കാന്‍ കേരളത്തില്‍ വലിയ രാഷ്ട്രീയ ഇടപെടല്‍ നടന്നിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. ഇടത് -വലത് സര്‍ക്കാര്‍ സിബിഐ അന്വേഷണം നിരാകരിച്ചത് ഇതിന്റെ ഭാഗമായാണെന്നാണ് ആരോപണം.
കോഴിക്കോട്ടെ പല രാഷ്ട്രീയ നേതാക്കളും പണത്തിനും മറ്റുമായി ഊ ഗൂഢാലോചനയില്‍ പങ്കാളിയായെന്ന് ഹര്‍ജിക്കാരനായ കോളേക്കാടന് മൂസാ ഹാജി പറഞ്ഞു.
മാറാട് കലാപം സിബിഐ അന്വേഷിക്കണമെന്ന് കാലങ്ങളായി ഹിന്ദു സംഘടനകള്‍ ആവശ്യപ്പെടുകയാണ്. ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്ന് അരയസമാജം നേതാക്കള്‍ അറിയിച്ചു.
Discussion about this post