ഡല്‍ഹി : കള്ളനോട്ടുകളും കള്ളപ്പണവും തടയുന്നതിന്റെ ഭാഗമായി 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ മോദി സര്‍ക്കാറിന്റെ നടപടിക്ക് പാക്കിസ്ഥാനിലെ ജനങ്ങളുടെ പിന്തുണ. ദ് ഡോണ്‍ എന്ന പാക്ക് മാധ്യമത്തിലാണ് ഇത്തരത്തില്‍ അനുകൂലമായ റിപ്പോര്‍ട്ട് വന്നത്. ഇത്തരമൊരു പ്രധാനമന്ത്രി തങ്ങള്‍ക്കില്ലാതെ പോയല്ലോ എന്ന രീതിയിലാണ് മിക്ക അഭിപ്രായങ്ങളും. ലോകബാങ്കും ഇന്ത്യയുടെ നടപടിയെ സ്വാഗതം ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 നോട്ടുകള്‍ അസാധുവാക്കിയ നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചത്.
‘അതിഗംഭീര നീക്കം, ഇന്ത്യന്‍ പ്രധാനമന്ത്രിയില്‍ ആകൃഷ്ടനായി, വൈകാതെ ഇന്ത്യ വികസിത രാജ്യമാകും; മറ്റൊരു മാസ്റ്റര്‍ സ്ട്രോക്ക്, മോദി സര്‍ക്കാരിന്റെ ഗംഭീരവും ശക്തവുമായ മറ്റൊരു നീക്കം, മോദി ദീര്‍ഘദൃഷ്ടിയുള്ള വ്യക്തിയാണ്; പാക്കിസ്ഥാന് അത്തരമൊരു നേതാവിനെയാണ് വേണ്ടത്, പാക്കിസ്ഥാനിലും ഇത്തരമൊരു നീക്കം കൊണ്ടുവരണം, മോദി ഞങ്ങളുടെ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നു; തീവ്രവാദത്തെ നിയന്ത്രിക്കാന്‍ മികച്ച നീക്കം, അപ്രതീക്ഷിതവും ഞെട്ടിക്കുന്നതുമാണ് നീക്കം; മോദിയുടെ സര്‍പ്രൈസ് വീണ്ടും’ എന്നിങ്ങനെ നീണ്ടു പോകുന്നു കമന്റുകള്‍.
Discussion about this post