സൗമ്യവധക്കേസിലെ പുന: പരിശോധന ഹര്‍ജി സുപ്രിം കോടതി തള്ളി. സംസ്ഥാന സര്‍ക്കാരും, സൗമ്യയമുടെ അമ്മയും സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ച കോടതി മുന്‍ സുപ്രിം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജുവിനെതിരെ കോടതിയലക്ഷ്യ നോട്ടീസ് പുറപ്പെടുവിച്ചു.
ജസ്റ്റിസ് കട്ജുവിന്റെ വാദം കോടതി കേട്ടു. ഒരു മണിക്കൂറോളമാണ് കട്ജു തന്റെ വാദമുഖങ്ങള്‍ നിരത്തിയത്. കോടതി വിധി പിഴവാണെന്ന കട്ജുവിന്റെ പ്രസ്താവനയെ തുടര്‍ന്ന് കോടതി അദ്ദേഹത്തെ നേരിട്ട് വിളിച്ച് വരുത്തി വാദം കേള്‍ക്കുകയായിരുന്നു. എന്നാല്‍ വാദങ്ങള്‍ തള്ളിയ കോടതി കട്ജുവിന് കോടതിയലക്ഷ്യ നോട്ടിസ് നല്കാന് ഉത്തരവിട്ടു. കട്ജുവിനെ കോടതിയില്‍ നിന്ന് പുറത്താക്കാനും കോടതി ആവശ്യപ്പെട്ടു.
ഇത്തരം നടപടികളെ ഭയപ്പെടുന്നില്ല എന്നായിരുന്നു കട്ജുവിന്റെ പ്രതികരണം. സൗമ്യ വധത്തില്‍ ഗോവിന്ദചാമിയെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയ നടപടി ശരിയല്ലെന്ന് കട്ജു വാദിച്ചു. മെഡിക്കല്‍ റിപ്പോര്‍ട്ടും പോലിസ് റിപ്പോര്‍ട്ടും കട്ജു കോടതിയില്‍ നിരത്തി. എന്നാല്‍ അദ്ദേഹത്തിന്റെ വാദമുഖങ്ങള്‍ കോടതി തള്ളുകയായിരുന്നു.
Discussion about this post