കമ്പനി സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അടക്കം 20 ലക്ഷം യൂസര്‍മാര്‍ മരിച്ചെന്ന് പ്രഖ്യാപിച്ച് ഫേസ്ബുക്ക് ഭീമമായി അബദ്ധത്തില്‍ കുടുങ്ങി. തെറ്റ് മനസ്സിലായപ്പോള്‍ ക്ഷമാപണം നടത്തിയെങ്കിലും ഫേസ്ബുക്കിന്റെ വീഴ്ച ആഘോഷമാക്കുകയാണ് സോഷ്യല്‍ മീഡിയ.
മരിച്ച യൂസര്‍മാരുടെ പ്രൊഫൈലിലേക്കുള്ള സന്ദേശം, തെറ്റി മറ്റു അക്കൗണ്ടുകളിലേക്ക് പോസ്റ്റ് ചെയ്തതാണ് പ്രശ്നമായത്. മരിച്ച ഫെയ്സ്ബുക്ക് യൂസര്‍മാരുടെ പേജുകളിലേക്ക് പുതിയ സന്ദേശം പോസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അബദ്ധവശാല്‍ ഇത് 20 ലക്ഷം പേരുടെ പേജുകളിലേക്ക് പോസ്റ്റ് ചെയ്യുകയായിരുന്നു. പിഴവ ് തിരുത്തിയെന്ന് ഫേസ്ബുക്ക് വക്താന് പിന്നീട് അറിയിച്ചു.
Omg catch this bug while its hot: facebook has memorialized all of its accounts accidentally. We're all dead!!!!!! pic.twitter.com/eqbtL7iGas
— glerpie (@glerpie) November 11, 2016
അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ രേഖകള്‍ സഹിതം ഔദ്യോഗിക അപേക്ഷ നല്കിയാല് മരിച്ചവരുടെ പേജുകളുടെ സ്മാരകമായി നിലനിര്‍ത്താന്‍ ഫേ്ബുക്ക് അനുവദിക്കുന്നുണ്ട്. അപേക്ഷ സ്വീകരിച്ചാല്‍ യൂസറുടെ പേജിലെ പേരിനൊപ്പം ‘റിമെമ്പറിങ്’ എന്ന വാക്ക് വരും. പീപ്പിള്‍ യു മെ നോ, ബര്‍ത്തഡേ റിമൈന്‍ഡര്‍ തുടങ്ങിയ ഫേസ് ബുക്ക് നിര്‍ദേശങ്ങളില്‍ ആ പ്രൊഫൈല്‍ പിന്നീടൊരിക്കലും കടന്നുവരില്ല.
https://twitter.com/stevekovach/status/797177651261751296?ref_src=twsrc%5Etfw
Discussion about this post