lastreകൊച്ചി : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈന് എഫ്.സിക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്സെിന് മിന്നുന്ന വിജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് കേരളത്തിന്റെ തകര്‍പ്പന്‍ ജയം. മലയാളി താരം സി.കെ വിനീത് നേടിയ ഇരട്ട ഗോള്‍ മത്സരത്തിന് ആവേശം പകര്‍ന്നു, കഴിഞ്ഞ മത്സരത്തില്‍ വിജയഗോള്‍ നേടിയ വിനീത് തന്നെയാണ് കളിയിലെ താരം
മെന്ഡി് ചെന്നൈക്കു വേണ്ടി ആദ്യ ഗോള്‍ നേടി. 67 ാം മിനിറ്റില്‍ കാര്‍ഡിയോ ഗോള്‍ മടക്കി. 85,89 മിനിറ്റില്‍ വിനീത് നോടിയ ഗോളുകളാണ് നിലവിലെ ചാമ്പ്യന്മാരെ പിന്നോട്ടടിച്ചത്.
ഇന്നത്തെ ജയത്തോടെ പോയിന്റ് പട്ടികയില്‍ കേരള ടീം രണ്ടാം സ്ഥാനത്തെത്തി.
ഈ സീസണില്‍ ചെന്നൈയില്‍ നടന്ന ആദ്യപാദ മത്സരത്തില്‍ ഇരുടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിയുകയായിരുന്നു ചെന്നൈയിന് എഫ്സിയാകട്ടെ ഡല്‍ഹിയോട് 4-1 ന് തോറ്റതിന്റെ നിരാശയിലാണ് കൊച്ചിയില്‍ കളത്തിലിറങ്ങിയത്. 9എട്ടു കളികളില്‍ നിന്ന് 10 പോയിന്റാണ് ചെന്നൈയിന് ഉള്ളത്.
Discussion about this post