ഇസ്ലാമബാദ്: പാകിസ്ഥാനിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 52 പേര്‍ കൊല്ലപ്പെട്ടു. ബലൂചിസ്ഥാനിലെ പള്ളിയിലാണ് സ്‌ഫോടനമുണ്ടായത്. 70 ലേറേ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഖഉദ്‌സറിലെ ഷാ നൂറാനി പള്ളിയിലാണ് ആക്രമണം ഉണ്ടായത്. മരിച്ചവരില്‍ കൂടുതല്‍ പേരും സ്ത്രീകളും കുട്ടികളുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചികിത്സ സൗകര്യങ്ങളില്ലാത്തതിനാല്‍ പരിക്കേറ്റവരെ കറാച്ചിയിലേക്ക് മാറ്റിയിരിക്കുകയാണ്.
സ്‌ഫോടനത്തില്‍ ഒട്ടനവധി ജനങ്ങള്‍ കൊല്ലപ്പെട്ടതായി. ബലൂചിസ്ഥാന്‍ ആഭ്യന്തരകാര്യ മന്ത്രി മിര്‍സര്‍ഫറാസ് ബുഗ്തി അറിയിച്ചു. ഉള്‍പ്രദേശമായതിനാലും, സമയം ഏറെ വൈകിയതിനാലും കുടങ്ങിയവരെ പുറത്തെടുക്കാനും, മൃതദേഹങ്ങള്‍ വീണ്ടെടുക്കാനുമുള്ള നടപടികള്‍ ദുഷ്‌കരമാണെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ച് വിഘടനവാദികള്‍ സ്‌ഫോടനം നടത്തുന്നത് ഇത് മൂന്നാം തവണയാണ്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇത് വരെ ആരും ഏറ്റെടുത്തിട്ടില്ല.
ഖ്വെത്തയിലെ പൊലീസ് ട്രെയിനിങ്ങ് കേന്ദ്രത്തില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് സൈനികരും 64 പൊലീസുകാരും കൊല്ലപ്പെട്ടിരുന്നു
Discussion about this post