ഡല്‍ഹി: ഉയര്‍ന്ന തുകയുടെ നോട്ടുകള്‍ പിന്‍വലിച്ച സര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് യൂറോപ്യന്‍ യൂണിയന് രംഗത്തെത്തി. ധനകാര്യസംവിധാനത്തെ കള്ളപ്പണത്തില്‍നിന്ന് മുക്തമാക്കുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും സാമ്പത്തിക വളര്‍ച്ചക്ക് സഹായകമാകുമെന്നും യൂറോപ്യന്‍ യൂണിയന് അഭിപ്രായപ്പെട്ടു.
ഇന്ത്യ ലോകത്തെ ഏറ്റവും മികച്ച നിക്ഷേപ അന്തരീക്ഷമുള്ള രാജ്യമാണെന്ന് യുറോപ്യന്‍ കമ്മിഷന് ഉപാധ്യക്ഷന്‍ ജിര്‍ക്കി കറ്റായ്നെന്‍ പറഞ്ഞു. ജി.എസ്.ടി. ഉള്‍പ്പടെയുള്ള പരിഷ്കരണ നടപടികള്‍ കൊണ്ടുവരുന്നതിന് അദ്ദേഹം കേന്ദ്രസര്‍ക്കാറിനെ അഭിനന്ദിച്ചു. നികുതി വെട്ടിപ്പുകാര്‍ക്കും കള്ളപ്പണക്കാര്ക്കുമെതിരേയുള്ള യുദ്ധം സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയുമായി വിശാല വ്യാപാര നിക്ഷേപ കരാറിലേര്‍പ്പെടുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കായാണ് കറ്റായ്നെന്‍ ഇന്ത്യയിലെത്തിയത്.
Discussion about this post