(നിലപാട്)
ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും ദൗര്‍ഭാഗ്യകരമായ സംഭവം ആണ് താന്‍ ബലാല്‍സംഗം ചെയ്യപ്പെടുക എന്നത്..അതിനെ ചെറുത്തു നില്ക്കുമ്പോള് ശരീരത്തിനേല്‍ക്കുന്ന മുറിവിനേക്കാള്‍ അവളെ വേദനിപ്പിക്കുന്നത് പിന്നീട് സമൂഹത്തിന്റെ മനോഭാവത്തെയും കോടതിയിലെ കീറി മുറിക്കലിനെയും ആണെന്നത് നിസ്സംശയം പറയാം….ആദ്യം നമുക്ക് ഇരയുടെ പക്ഷത് നിന്ന് നോക്കാം… ബലാല്‍സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടി ജീവനോടെ ഉണ്ടെങ്കില്‍ അവള്‍ക്കു പരമാവധി സംരക്ഷണം നല്കി അവളെ രഹസ്യമായി വിചാരണ (ജഡ്ജി) ചെയ്തു പബ്ലിക്കില്‍ നിന്നും അവളെ സംരക്ഷിക്കാന്‍ കഴിയുന്ന നിയമ വ്യവസ്ഥ ഉണ്ടാവണം.. ഒപ്പം ഒരു നല്ല കൗണ്‍സിലിങ്ങിനു വിധേയയാക്കി അവള്‍ക്കു വേണ്ടത്ര ധൈര്യം കൊടുക്കാന്‍ വീട്ടുകാരും തയ്യാറാവണം…
ഇനി മരണപ്പെട്ട കുട്ടിയുടെ കാര്യത്തില്‍, ആരൊക്കെ മറന്നാലും അവളുടെ മാതാപിതാക്കളുടെ വേദന ഒരു ജന്മം മുഴുവന്‍ അവരില്‍ ഉണ്ടായിരിക്കും.. അവര്‍ക്കാണ് ആശ്വാസവും നീതിയും വേണ്ടത്.. മകളെ നഷ്ട്ടപ്പെട്ട ഒരു അമ്മയും അച്ഛനും ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് കുറ്റവാളിയുടെ മരണ ശിക്ഷ തന്നെയാവും…ഇതിനിടയില്‍ പെണ്‍കുട്ടിയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള വാര്‍ത്തകളും കൂടി കൊടുത്തു വീണ്ടും വീണ്ടും അവരെ ശിക്ഷിക്കണോ? ഇത്തരം സംഭവങ്ങളെ സ്വാഭാവികമായി കാണുകയും അക്രമികള്‍ക്ക് അനുകൂലമാവും വിധമുള്ള നിലപാടെടുക്കുകയും ചെയ്യുന്ന ചിലര്‍ ഭരണാധികാരികള്‍ക്കും ചില ന്യായാധിപന്മാര്ക്കിടയിലും ഉണ്ടെന്നുള്ളതാണ് ഏറ്റവും വലിയ ദൗര്‍ഭാഗ്യം. ഡല്‍ഹി ബലാത്സംഗത്തെ തുടര്‍ന്ന് ‘പെണ്‍കുട്ടികള്‍ എന്തിനാണ് ആറുമണിക്ക് ശേഷം പുറത്തിറങ്ങുന്നതെന്ന്’ ഷീല ദീക്ഷിത് ചോദിച്ച അതെ ചോദ്യമാണ് ഇപ്പോള്‍ മുകേഷ് സിങ്ങും ചോദിച്ചത്. ഒപ്പം യുപിയിലെ മുന്‍ മുഖ്യനും സമാജ് വാദി പാര്‍ട്ടി നേതാവുമായ മുലായം സിംഗ് യാദവ് ആണ്കുട്ടികളായാല് അത്യാവശ്യം ബലാല്‍സംഗം ഒക്കെ ചെയ്യും എന്ന് പ്രസ്താവിച്ചു തന്റെ പിന്തുണയും ഇത്തരം ആണ് മൃഗങ്ങള്‍ക്ക് നല്കി…
അമേരിക്കയിലൊക്കെ ചായ കുടിക്കുന്നത് പോലെയാണ് ബലാല്‍സംഗം എന്ന് പറഞ്ഞ മുന്‍ സിപിഎം മുഖ്യമന്ത്രിയും നമ്മുടെ സാക്ഷര കേരളത്തില്‍ ഉണ്ടായിട്ടുണ്ട്.. ഒപ്പം കാരാട്ടിന്റെ പിന്തുണ ബലാത്സംഗ കുറ്റവാളികള്‍ക്ക് വധശിക്ഷ കൊടുക്കുന്നതിനെ എതിര്‍ത്തു കൊണ്ടുള്ളതായിരുന്നു. ചില മനുഷ്യാവകാശ സംഘടനകളുടെ മറവില്‍ ചിലര്‍ കുറ്റവാളികളുടെ ശിക്ഷയെ ലഘൂകരിക്കാന്‍ ശ്രമം നടക്കുന്നതും വേദനാജനകമാണ്..കൊച്ചു പെണ്‍കുട്ടികളുടെ നേരെ നടത്തുന്ന ആക്രമണം പോലും അവസാനം സ്വയം മുറിവേല്പ്പിച്ചതാനെന്ന സ്ഥിതിയിലേക്ക് പോകുന്ന ഒന്നാണ് ഇന്ന് കണ്ടു വരുന്നത്.
കിട്ടിയ അവസരം മുതലെടുത്ത് പണ്ട് ഇന്ത്യയില്‍ പുരുഷാധിപത്യം ആണെന്ന് സ്ഥാപിക്കാന്‍ തുടക്കമിട്ട എഴുത്തുകാരനെ പിന്തുണച്ചു ബിബിസിയും അവരുടെ ഭാഗം നന്നായി ചെയ്തു… സ്ത്രീകള്‍ക്ക് ആധിപത്യം ഇല്ല എന്ന് പറയാന്‍ ഇന്ത്യയിലെ ദൈവങ്ങളെ മാത്രം ഒന്ന് നോക്കിയാല്‍ മതിയാവും. ബ്രിട്ടീഷുകാരോട് യുദ്ധം ചെയ്ത ഝാന്‍സിയിലെ റാണി ലക്ഷ്മീ ഭായിയെ അവര്‍ ഒരു നിമിഷമെങ്കിലും മറന്നു പോയി എന്നാണ് തോന്നുന്നത്..
മുകേഷ് സിംഗ് എന്നാ കുറ്റവാളി ഇന്ത്യയുടെ പ്രതിനിധിയല്ല.. പകരം ഒരു കൊടും കുറ്റവാളി എങ്ങനെയാണെന്നുള്ളത്തിന്റെ പ്രതീകമാണ്. അവനെവെച്ചു ഇന്ത്യയുടെ സംസ്കാരം അളക്കാന്‍ ബ്രിട്ടീഷുകാര്‍ വളര്‍ന്നിട്ടുമില്ല…
ഒരു ബലാത്സംഗ കേസില്‍ പെട്ടെന്ന് തന്നെ തീര്‍പ്പുണ്ടാക്കി ശിക്ഷ നടപ്പാക്കുകയാണ് വേണ്ടത്. അല്ലാതെ നിയമത്തിന്റെ സംരക്ഷണം നല്കി അവനെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിടുന്ന ഒരു സാഹചര്യമുണ്ടായാല്‍ അത് ഏറ്റവും നിര്‍ഭാഗ്യകരമാണ്… അതൊക്കെ കണ്ടു അസ്വസ്ഥരായ ഒരു ജനത നമ്മുടെയിടയില്‍ നിശബ്ദരായുണ്ടെന്നു നീതി പീഠം മനസ്സിലാക്കണം.. അത്തരം അസഹിഷ്ണുത അതിരുകടക്കുമ്പോഴാണ് സംഘടിച്ചു നിയമം കയ്യിലെടുക്കുന്നത്..ഇതിലുള്ള മറുവശം പലപ്പോഴും വെറും ആരോപണ വിധേയരായുള്ള നിരപരാധികളെ ജനക്കൂട്ടം ഇത്തരം പ്രാകൃത ശിക്ഷ നല്കിയാല് അതും ഇതിനെക്കാള്‍ ദൗര്ഭാഗ്യകരമാണെന്നതാണ്.
സുജ പവിത്രന് |
(‘നിലപാടി’ല്‍ നിങ്ങള്‍ക്കും എഴുതാം. സമൂഹം ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളിലും, ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളിലും നിങ്ങള്‍ക്കുള്ള നിലപാടുകളും വീക്ഷണങ്ങളും ചുരുങ്ങിയ വാക്കുകളില്‍ ബ്രേവ് ഇന്ത്യ ന്യൂസുമായി പങ്കുവെക്കുക. ലേഖനത്തിന്റെ ഉള്ളടക്കം ബ്രേവ് ഇന്ത്യ ന്യൂസിന്റെ നിലപാടല്ല..ലേഖനത്തിന്റെ ഉത്തരവാദിത്തം പൂര്‍ണമായും എഴുതിയ വ്യക്തിയ്ക്കായിരിക്കും. നിലപാടുകള്‍ എഴുതി അയക്കേണ്ട വിലാസ്-[email protected])
Discussion about this post