500, 1000 നോട്ടുകള്‍ പിന്‍വലിക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ നടപടിക്ക് പിന്തുണയുമായി ബോളിവുഡ് താരങ്ങളായ അനുപം ഖേറും അജയ് ദേവ്ഗണും രംഗത്തെത്തി. നോട്ട് നിരോധനത്തില്‍ നേരിടുന്ന പ്രയാസത്തെ വീട് നവീകരണ സമയത്തെ പ്രയാസവുമായി ഉപമിച്ച് കാണണമെന്നാണ് അനുപം ഖേര്‍ പറയുന്നത്. വീട് പണി നടക്കുമ്പോള്‍ ആരെങ്കിലും വീട് വിട്ടുപോകാറുണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു.
”വീട് നവീകരിക്കുന്ന സമയത്തോ പെയിന്റിങ് നടക്കുന്ന സമയത്തോ നിങ്ങള്‍ വീട്ടില്‍ കിടന്നുറങ്ങാറില്ലേ. രാജ്യത്തിന്റെ അഭിവൃദ്ധിക്കായാണ് തീരുമാനം. വിപ്ലവം ഒറ്റരാത്രി കൊണ്ട് സംഭവിക്കില്ലെന്ന് ജനങ്ങള്‍ മനസ്സിലാക്കണം”, അനുപം ഖേര്‍ വ്യക്തമാക്കി.
മോദി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനേയും അനുപം ഖേര്‍ വിമര്‍ശിച്ചു. ഇതുവരെ ബാങ്കില്‍ പോകാത്തവരാണ് ഇപ്പോള്‍ ബാങ്കിലും എടിഎമ്മുകളിലും വരിനില്‍ക്കുന്നത്. അവരുടെ പെട്ടെന്നുള്ള നീക്കം സംശയമുണര്‍ത്തുന്നതാണ്. സ്ഥിതിഗതികള്‍ വളരെ മോശമാണെങ്കില്‍ എന്തുകൊണ്ടാണ് എംപി സ്വന്തം മണ്ഡലമായ അമേഠിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നേരിട്ട് പോകാത്തത്. അഴിമതിക്കെതിരെ ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തില്‍ കെജ്രിവാളിനൊപ്പം പങ്കെടുത്ത ആളാണ് ഞാന്‍. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ നിലപാടുകളില്‍ ദുഖമുണ്ടെന്നും അനുപം ഖേര്‍ പറഞ്ഞു.
രാജ്യ താല്‍പ്പര്യം നോക്കുമ്പോള്‍ ജനങ്ങള്‍ നേരിടുന്ന പ്രതിസന്ധി നിസാരമാണെന്നാണ് അജയ് ദേവ്ഗണിന്റെ പ്രതികരണം. സര്‍ക്കാര്‍ തീരുമാനത്തില്‍ എന്റെ സിനിമയ്ക്ക് വരെ തിരിച്ചടി നേരിട്ടിരിക്കുകയാണ്. പക്ഷെ രാജ്യ താല്‍പ്പര്യം കണക്കിലെടുക്കുമ്പോള്‍ നിലവിലെ അസൗകര്യങ്ങള്‍ നിസാരമാണെന്നും അജയ് ദേവ്ഗണ് പറഞ്ഞു.
Even my film is suffering because of this but in front of nation's interest, find this inconvenience trivial: Ajay Devgan #DeMonetisation pic.twitter.com/UbEUcBFC5Y
— ANI (@ANI) November 13, 2016
Whenever change takes place,common man faces prob;ppl frm my office are standing in queues&willing to face problems for better future-Devgan
— ANI (@ANI) November 13, 2016
Discussion about this post