കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ നടപടിയില്‍ ഇന്ത്യയെ മാതൃകയാക്കി ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിക്കാന്‍ ഓസ്ട്രേലിയ തയ്യാറാകണമെന്ന് സ്വിസ് ആഗോള ഫിനാന്‍ഷ്യല്‍ കമ്പനിയായ യുബിഎസ്. ഉയര്‍ന്ന നോട്ടുകള്‍ പിന്‍വലിക്കുന്നത് സമ്പദ് വ്യവസ്ഥയ്ക്കും ബാങ്കുകള്‍ക്കും കരുത്ത് പകരുമെന്നാണ് യുബിഎസിന്റെ സാമ്പത്തിക വിദഗ്ദര്‍ വിലയിരുത്തുന്നത്.
സാമ്പത്തിക മേഖലയിലെ കുറ്റകൃത്യങ്ങളും ക്ഷേമപ്രവര്‍ത്തനങ്ങളിലെ തട്ടിപ്പുകളും നിയന്ത്രിക്കാന്‍ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിക്കുന്നത് സഹായിക്കുമെന്നാണ് യുബിഎസ് സാമ്പത്തിക വിഭാഗം മുന്നോട്ട് വയ്ക്കുന്ന നിര്‍ദ്ദേശം. നോട്ടുകള്‍ പിന്‍വലിക്കുന്നത് ബാങ്ക് നിക്ഷേപത്തില്‍ വര്‍ധനയുണ്ടാക്കുമെന്നും ഇതിലൂടെ സമ്പദ് വ്യവസ്ഥയെ ശക്തമാക്കാമെന്നും യുബിഎസ് വിലയിരുത്തുന്നു.
ഓസ്ട്രേലിയന്‍ കറന്‍സിയില്‍ 90 ശതമാനവും അമ്പതിന്റേയും നൂറിന്റേയും ഡോളറുകളാണ്. ഇവ പിന്‍വലിക്കുന്നതോടെ ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ദ്ധിക്കുമെന്ന് യുബിഎസിന്റെ സാമ്പത്തിക വിദഗ്ദ്ധനായ ജൊനാഥന് മൊട്ട് പറയുന്നു.
ഇന്ത്യയില്‍ നോട്ടുകള്‍ പിന്‍വലിച്ച നടപടിയെ അനുകൂലിച്ച് കഴിഞ്ഞ ദിവസം യൂറോപ്യന്‍ യൂണിയനും രംഗത്തെത്തിയിരുന്നു. 500 യൂറോ നോട്ടുകള്‍ പിന്‍വലിക്കാന്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും നടപടികള്‍ സ്വീകരിച്ച് വരികയാണ്.
Discussion about this post