കോട്ടയം : എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ക്കെതിരെ വീണ്ടും പ്രമേയം .ധനമന്ത്രി കെ.എം മാണിയെ അനുകൂലിച്ച് പ്രസ്താവന നടത്തിയതിനാണ് കോട്ടയം പെരുവന്താനം 1699 രജിസ്റ്റര്‍ നമ്പര്‍ കരയോഗം പ്രമേയം പാസാക്കിയിരിക്കുന്നത്. സമുദായാംഗമായ ആര്.ബാലകൃഷ്ണപിള്ളയെ പുറത്താക്കുകയും, അംഗമല്ലാത്ത കെ.എം മാണിയെ വെള്ള പൂശുന്ന നിലപാട് എടുക്കുകയും ചെയ്തതിലൂടെ സമുദായാംഗങ്ങളെ വിഡ്ഢികളാക്കിയെന്നാരോപിച്ചാണ് പ്രമേയം.
അഴിമതിയാരോപിക്കപ്പെട്ട ധനമന്ത്രി കെ.എം മാണിയെ പിന്തുണച്ചതില്‍ പ്രതിഷേധിച്ച് സുകുമാരന്‍ നായര്‍ക്കെതിരെ മുമ്പും നിരവധി കരയോഗങ്ങള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.
കെ.എം മാണി മാന്യനായ വ്യക്തിയാണെന്നും ബാര്‍ കോഴ സംബന്ധിച്ച ആരോപണങ്ങള്‍ തെളിയും വരെ മാണിയെ ക്രൂശിക്കുന്നത് ശരിയല്ലെന്നുമാണ് സുകുമാരന്‍ നായര്‍ പരസ്യമായി പ്രസ്താവിച്ചത്. ബാലകൃഷ്ണപിള്ള കൈക്കൊള്ളുന്ന നിലപാടുകള്‍ക്ക് എന്‍.എസ്.എസുമായി യാതൊരു ബന്ധവും ഇല്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.
Discussion about this post