ട്രിപ്പോളി: ലിബിയയിലെ സാബയിലുണ്ടായ വ്യോമാക്രമണത്തില്‍ ഏഴു ഇസ്ലാമിക് ഭീകരര്‍ കൊല്ലപ്പെട്ടു. സാബയിലെ ഗാര്ദയില് രാവിലെ നടന്ന ആക്രമണത്തില്‍ മൂന്നു വീടുകള്‍ തകര്‍ന്നതായും പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഏതു സൈന്യമാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമല്ല. ലിബിയന്‍ സൈനിക ഉദ്യോഗസ്ഥര്‍ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
ലിബിയയില്‍ ഭീകരര്‍ക്കെതിരെ യുഎസും വ്യോമാക്രമണങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ സാബയില്‍ വ്യോമാക്രമണം നടത്തിയത് തങ്ങളല്ലെന്ന് യുഎസ് പ്രതിരോധ മന്ത്രാലയം ഉദ്യോഗസ്ഥര്‍ അറിയിച്ചു. ലിബിയയുടെ തെക്കന്‍ പ്രദേശങ്ങളില്‍ അല്‍ ക്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനകളുടെ ശക്തമായ സാന്നിധ്യമാണുള്ളത്.
Discussion about this post