ഡല്‍ഹി: സെന്‍ട്രല്‍ ഡല്‍ഹിയിലെ പഹാര്ഗഞജ് ഏരിയയില്‍ 70 ലക്ഷം രൂപയുടെ 100 രൂപ നോട്ടുകളുമായി ശിശുരോഗ വിദഗ്ധന്‍ പിടിയിലായി. നല്ലല് എന്ന ഡോക്ടറാണ് അറസ്റ്റിലായത്. നോട്ട് കെട്ടുകള്‍ കാറില്‍ അടുക്കിവെക്കുന്നത് വഴിയിലൂടെ നടന്നുപോയ ഒരാളുടെ ശ്രദ്ധയില്‍ പെടുകയും ഇയാള്‍ പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.
ബുധനാഴ്ച വൈകിട്ടാണ് സംഭവം. 69,86,000 രൂപ വില വരുന്ന 100 ന്റെ നോട്ടുകളാണ് ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തത്. കാറില്‍ പണവുമായി പോകുന്ന വഴി ട്രാഫിക് പൊലീസ് തടയുകയും കാര്‍ പരിശോധിക്കുകയുമായിരുന്നു. സുഹൃത്തായ ബിസിനസുകാരന് സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച പണമാണിതെന്ന് ഡോക്ടര്‍ പൊലീസിനെ അറിയിച്ചു. രജൗറി ഗാര്‍ഡനിലുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പണം തിരിച്ചുകൊടുക്കാനായി പോകുകയായിരുന്നുവെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. പൊലീസ് വിഷയം ആദായനികുതി വകുപ്പിന് കൈമാറിയിടുണ്ട്.
Discussion about this post