ബെര്‍ലിന്‍: അന്താരാഷ്ട്ര മൂല്യങ്ങളില്‍ നിന്ന് വ്യതിചലിച്ചാല്‍ റഷ്യക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനോട് നിലവിലെ പ്രസിഡന്റ് ബരാക് ഒബാമ ആവശ്യപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയിലുള്ള തന്റെ അവസാന ഔദ്യോഗിക സന്ദര്‍ശനത്തിനു ജര്‍മ്മനിയിലെത്തിയപ്പോഴാണ് ഒബാമ ഇക്കാര്യം പറഞ്ഞത്. ട്രംപ് തന്റെ കാലത്തെ ഭരണ നടപടികള്‍ തുടരില്ലെന്നാണ് കരുതിയത്, പക്ഷേ സംഭവിച്ചത് അതല്ലെന്ന് ഒബാമ പറഞ്ഞു. രാജ്യ താത്പര്യങ്ങള്‍ മുന്‍ നിര്‍ത്തിയാവണം ട്രംപ് പ്രവര്‍ത്തിക്കേണ്ടതെന്നും ഒബാമ ഓര്‍മിപ്പിച്ചു.
അതേസമയം ട്രംപിന്റെ നിലപാടുകള്‍ സംബന്ധിച്ച് ആശങ്കയുണ്ടെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു. ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിനിടെയാണ് ഒബാമ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Discussion about this post