ഡല്‍ഹി: ഇന്ത്യയുടെ അന്തര്‍വാഹിനി കപ്പല്‍ അതിര്‍ത്തിയില്‍ പ്രവേശിക്കുന്നത് തടഞ്ഞതായുള്ള പാക് നാവികസേനയുടെ അവകാശ വാദം ഇന്ത്യ നിഷേധിച്ചു. ഇരു രാജ്യങ്ങളുടെയും സമുദ്രാതിര്‍ത്തിയില്‍ കണ്ടെത്തിയ ഇന്ത്യന്‍ ആഅന്തര്വാഹിനി കപ്പല്‍ പിന്തുടര്ന്ന് തങ്ങളുടെ മേഖലയില്‍ പ്രവേശിക്കുന്നത് തടഞ്ഞെന്നാണ് കഴിഞ്ഞ ദിവസം പാക് നാവിക സേന അവകാശമുന്നയിച്ചത്. എന്നാല്‍ പാക് അവകാശവാദം വ്യാജമാണെന്നും ഏതു ഭീഷണി നേരിടാനും ഇന്ത്യന്‍ നാവികസേന സുശക്തമാണെന്നും സേന വക്താവ് അറിയിച്ചു.
സമുദ്രാന്തര്‍ഭാഗങ്ങളില്‍ നിരീക്ഷണം ശക്തമാക്കാന്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച നാല് പുതിയ സുരക്ഷ സംവിധാനങ്ങളുടെ പ്രവര്‍ത്തനം ആരംഭിച്ചതിന് തൊട്ടു പിന്നാലെയാണ് അന്തര്‍വാഹിനി തടഞ്ഞെന്ന ആവകാശമാദവുമായി പാക്കിസ്ഥാന് രംഗത്തെത്തിയത്. കൊച്ചിയിലെ എന്‍പിഒഎല്‍ ആണ് നാവിക സേനയ്ക്കു പുതിയ നിരീക്ഷണ സംവിധാനങ്ങള്‍ നിര്‍മിച്ചു നല്‍കിയത്.
Discussion about this post