കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ എക്സൈസ് മന്ത്രി കെ ബാബുവിനെതിരെ വിജിലന്‍സ്. റെയ്ഡില്‍ കണ്ടെടുത്ത 200 പവന് സ്വര്‍ണത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ ബാബുവിന് കഴിഞ്ഞിട്ടില്ലെന്ന് വിജിലന്‍സ് സംഘം വ്യക്തമാക്കി. നിരവധി തവണ ചോദ്യം ചെയ്തിട്ടും സ്വര്‍ണം വാങ്ങിയതിന്റെ ബില്ലുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നു.
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പരാതിയിലാണ് കെ ബാബുവിന്റെ വസതികളിലും ബാങ്ക് ലോക്കറുകളിലും വിജിലന്‍സ് സംഘം റെയ്ഡ് നടത്തിയത്. ഇതില്‍ പെണ്മക്കളുടെ ബാങ്ക് ലോക്കറുകളില്‍ നിന്നാണ് 200 പവന് സ്വര്‍ണം കണ്ടെടുത്തത്. ചോദ്യം ചെയ്യലില്‍ സ്വര്‍ണം മുഴുവന്‍ പരമ്പരാഗതമായി കിട്ടിയതാണെന്നാണ് ബാബു വിശദീകരിച്ചത്. എന്നാല്‍ ഇത് അന്വേഷണ സംഘം മുഖവിലയ്ക്കെടുത്തിട്ടില്ല. സ്വര്‍ണത്തിന്റെ ബില്ലോ രേഖകളോ ഹാജരാക്കണമെന്നാണ് ഉദ്യോഗസ്ഥരുടെ ആവശ്യം.
Discussion about this post