തൃശ്ശൂര്‍: സംസ്ഥാനം ഭരിക്കുന്നവര്‍ ജനങ്ങളില്‍ പരിഭ്രാന്തി ഉണ്ടാക്കരുതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ജനതയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കേണ്ടതിന് പകരം ആശയക്കുഴപ്പമുണ്ടാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. പരിഭ്രാന്തിയുണ്ടാക്കാനല്ല സംസ്ഥാനം ഭരിക്കുന്നവര്‍ ചെയ്യേണ്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ ഇടത് വലത് മുന്നണികള്‍ കള്ളപ്പണമുന്നണികളാണെന്ന്. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്കരണത്തെ അട്ടിമറിക്കാനാണ് കേരള സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം തൃശ്ശൂരില്‍ പറഞ്ഞു.
സാമ്പത്തിക പരിഷ്കരണത്തിലൂടെയുള്ള ജനങ്ങളുടെ ബുദ്ധിമുട്ടൊഴിവാക്കാന്‍ സഹായിക്കേണ്ട മുഖ്യമന്ത്രി റിസര്‍വ് ബാങ്കിന് മുന്നില്‍ സമരം നടത്തിയതിന് പിന്നില്‍ ഗൂഡ ലക്ഷ്യമുണ്ട്. മുഖ്യമന്ത്രി പിണറായി നടത്തിയത് ഭരണഘടനാ ലംഘനമാണെന്നും വസ്തുതകള്‍ തുറന്ന് കാണിക്കാന്‍ നവംബര്‍ 28ന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ജനകീയ കൂട്ടായ്മകള്‍ സംഘടിപ്പിക്കുമെന്നും കുമ്മനം പറഞ്ഞു.
നിലവില്‍ സഹകരണരംഗത്തെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വിളിച്ചിരിക്കുന്ന സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കുമെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.
Discussion about this post