മോസ്കോ: റഷ്യന്‍ പ്രതിപക്ഷ നേതാവ് ബോറിസ് നെമറ്റ്സോവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ഒരാള്‍ മുന്‍ ചെചന്‍ പൊലീസാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
സൗര്‍ ദാദേവ്, അന്‍സാര്‍ ഗുബാഷെവ്, സഹോദരന് ഷാഗിദ്, ഖംസദ് ബഖായെവ്, തമര്‍ലാന്‍ എസ്കര്ഖനോവ് എന്നിവരാണ് പിടിയിലായത്. പിടിയിലായവരില്‍ മൂന്ന് പേര്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്തു.
അതേസമയം കേസില്‍ കുറ്റവാളിയെന്ന് സംശയിക്കുന്ന ഒരാള്‍ ആത്മഹത്യ ചെയ്തതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വീട് പൊലീസ് വളഞ്ഞതിനെ തുടര്‍ന്ന് ഇയാള്‍ സ്വയം ജീവനൊടുക്കുകയായിരുന്നു. ഇയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ മാസം 27നാണ് ക്രെംലിനില്‍ പാലത്തിലൂടെ നടന്നുപോകുന്നതിനിടെ ബോറിസ് നെമറ്റ്സോവ് (55) കൊല്ലപ്പെട്ടത്. റഷ്യന്‍ പ്രസിഡണ്ട് വഌഡ്മിന് പുടിന്റെ അറിവോടുകൂടിയാണ് കൊലപാതകം നടന്നത് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
Discussion about this post