അഹമ്മദാബാദ്: ഗുജറാത്തിലെ ജംനാനഗറിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ എണ്ണസംസ്ക്കരണശാലയിലുണ്ടായ തീപിടിത്തത്തില്‍ രണ്ടു പേര് മരിച്ചു. എട്ടു കരാര്‍ ജീവനക്കാര്‍ക്ക് പൊള്ളലേറ്റു.
വ്യാഴാഴ്ച രാവിലെ പെട്രോള്‍ നിര്‍മ്മാണ യൂണിറ്റിലെ ഫളൂയിഡ് കാറ്റലിറ്റിക് ക്രാക്കിങ് യൂണിറ്റിലാണ്(എഫ്.സി.സി.യു) അപകടമുണ്ടായത്. ദിനംപ്രതി 6,60,000 ബാരല്‍ പെട്രോള്‍ സംസ്ക്കരിച്ചെടുക്കുന്ന യൂണിറ്റാണിത്. സാങ്കേതിക തരാറുകള്‍ മൂലം അറ്റകുറ്റപ്പണി നടന്നുവരികയായിരുന്നു. ഡൊമസ്റ്റിക് താരിഫ് ഏരിയയിലുള്ള എണ്ണ സംസ്കരണശാലയില്‍ തീപിടുത്തമുണ്ടായെന്നും കമ്പനിയുടെ അഗ്നിശമന വിഭാഗം തീയണച്ചതായും റിലയന്‍സ് വാര്‍ത്താകുറിപ്പിലൂടെ വ്യക്തമാക്കി. മരിച്ച ജീവനക്കാരുടെയോ പരിക്കേറ്റവരുടെയോ വിശദാംശങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.
Discussion about this post