മലപ്പുറം: നിലമ്പൂര്‍ എടക്കരയിലെ പടുക്ക വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ട് സംഘവും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സ്ത്രീയുള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു.
കൊല്ലപ്പെട്ടവരില്‍ ആന്ധ്രാ സ്വദേശി അജിതയും തമിഴ്നാട് സ്വദേശി ഹപ്പു ദേവരാജും ഉള്‍പ്പെടുന്നു. 20 വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്നു മാവോയിസ്റ്റ് നേതാവാണ് ഇയാള്‍. കേരളത്തിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങലെ നിയന്ത്രിച്ചിരുന്ന ആളാണ് ഹപ്പു ദേവരാജ്. മൂന്നാമത്തെ ആളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് പോലീസ് തിരച്ചില്‍ തുടരുകയാണ്.
മേഖലയിലേക്കു കൂടുതല്‍ പൊലീസ് സംഘം പുറപ്പെട്ടു. ഒരു സംഘം പൊലീസുകാര്‍ കാടിനകത്തേക്കു കയറിയിട്ടുണ്ട്. പൊലീസുകാരല്ലാത്ത ആരെയും വനത്തിലേക്കു കടത്തി വിടുന്നില്ല.
നിലമ്പൂര്‍ സൗത്ത് ഡിവിഷനു കീഴിലെ കരുളായി റെയിഞ്ചില്‍ പെട്ടതാണു സ്ഥലം. ജനവാസ കേന്ദ്രത്തില്‍ നിന്നു നാലു കിലോമീറ്റര്‍ അകലെ വനത്തിലാണു വെടിവയ്പു നടന്നത്.
Discussion about this post