മൊഹാലി: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് 283 ന് ആള് ഔട്ടായി. 8 വിക്കറ്റിന് 268 റണ്‍സെന്ന ഒന്നാം ദിവസത്തെ സ്കോറില്‍ നിന്ന് കളി ആരംഭിച്ച ഇംഗ്ലണ്ടിന് 15 റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞുള്ളൂ.
രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ മുഹമ്മദ് സമി റഷിദിനെ മടക്കിക്കൊണ്ട് ആദ്യ പ്രഹരമേല്‍പ്പിച്ചു. സമിയുടെ അടുത്ത ഓവറില്‍ ബാറ്റിയും പുറത്തായതോടെ ഇംഗ്ലണ്ടിന്റെ ചെറുത്ത് നില്‍പ്പ് അവസാനിച്ചു. 89 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ബെയര്‍സ്റ്റോ മാത്രമാണ് ഇന്ത്യന്‍ ബൗളിംഗിനെ അല്‍പ്പമെങ്കിലും അതിജീവിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് സമി മൂന്ന് വിക്കറ്റുകളെടുത്തു . ഉമേഷ് യാദവ്, ജയന്ത് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ആര്. അശ്വിന് ഒരു വിക്കറ്റ് വീഴ്ത്തി.
Discussion about this post