തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് വ്യഴാഴ്ച്ച നടക്കും .ജി കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന സ്പീക്കര്‍ സ്ഥാനത്തേക്കാണ് തെരഞ്ഞെടുപ്പ്. ഡെപ്യുട്ടി സ്പീക്കര്‍ എന്‍ ശക്തനെ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.
സ്പീക്കര്‍ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഗവര്‍ണര്‍ പി സദാശിവം പുറപ്പെടുവിച്ചു. സ്പീക്കര്‍ സ്ഥാനത്തേക്കു മത്സരിക്കുന്നതിന് മുന്നോടിയായി ശക്തന് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം രാജി വയ്ക്കും. തുടര്‍ന്ന് ഗവര്‍ണര്‍ പ്രോട്ടെം സ്പീക്കറെ നിയമിക്കും. പ്രോട്ടെം സ്പീക്കറുടെ അദ്ധ്യക്ഷതയിലായിരിക്കും സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.
Discussion about this post