ഡല്‍ഹി: ദൈവത്തിനായുള്ള വഴിപാട് സൈവ്പ് ചെയ്ത് കാണിക്കയര്‍പ്പിക്കാന്‍ സൗകര്യമൊരുക്കി ഛത്തീസ് ഗഡിലെ ഒരു ക്ഷേത്രം. ഇന്ത്യ ഒരു പണരഹിത രാജ്യമാവണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വാക്കുകള്‍ ശിരസ്സാ വഹിച്ച ക്ഷേത്രം ഇതോടെ വാര്‍ത്തകളില്‍ ഇടംപിടിച്ചു. ഛത്തീസ്ഗഡിലെ ബഞ്ചാരി ക്ഷേത്രത്തിലാണ് കറന്‍സി രഹിത വഴിപാടിന് ഭക്തര്‍ക്ക് അവസരം ഒരുങ്ങിയത്.
സൈവ്പിംഗ് മെഷീന് ഉപയോഗിച്ച് ഭക്തര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന തുക ക്ഷേത്രത്തിനു നല്കാന് സാധിക്കും. പണമായി നല്കേണ്ടവര്ക്ക് പെട്ടിയില്‍ നിക്ഷേപിക്കാനും സൗകര്യം ഉണ്ട്.
കാണിക്കവഞ്ചിക്കു സമീപത്താണ് സൈ്വപിംഗ് മെഷീന് സ്ഥാപിച്ചിരിക്കുന്നത്. ഭക്തര്‍ക്ക് തങ്ങളാഗ്രഹിക്കുന്ന തുക മെഷീന് ഉപയോഗിച്ച് കാണിക്കയായി നിക്ഷേപിക്കാം. മെഷീന് ഉപയോഗിക്കാന്‍ അറിയാത്തവര്‍ക്കായി പണമായി നല്കേണ്ടവര്ക്ക് പെട്ടിയില്‍ നിക്ഷേപിക്കുകയും ചെയ്യാം.
Discussion about this post