തിരുവനന്തപുരം: കേരളത്തിലെ എല്ലാ തിയേറ്ററിലും ദേശീയ ഗാനം മുഴുവന്‍ കേള്‍പ്പിക്കുമെന്ന് മന്തി എകെ ബാലന്. കോടതി വിധിയെ സംശയത്തോടെ കാണേണ്ടതില്ലെന്നും ഇഷ്ടമുള്ളവര്‍ മാത്രം എഴുന്നേറ്റാല്‍ മതിയെന്നും മന്ത്രി പറഞ്ഞു.
ഡിസംബറില്‍ നടക്കുന്ന തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ദേശീയ ഗാനം ആലപിക്കുമെന്ന് കേരള ചലചിത്ര അക്കാദമി ചെയര്മാന് കമല്‍ പറഞ്ഞിരുന്നു. ഇത് നമ്മുടെ ഉത്തരാവാദിത്വമാണെന്നും ഇളവിനു വേണ്ടി കോടതിയെ സമീപിക്കുമെന്നും കമല്‍ പറഞ്ഞിരുന്നു.
Discussion about this post