ഡല്‍ഹി: 1000, 500 നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയതിനു പിന്നാലെ സ്വകാര്യ കമ്പനിക്ക് ഡിമാന്‍ഡ് ഡ്രാഫ്റ്റ് ആയി 71 ലക്ഷം രൂപ മാറ്റിനല്‍കിയ ബാങ്ക് മാനേജര്‍ക്കെതിരെ കേസെടുത്ത് സിബിഐ. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ബെംഗളൂരു ബസവനഗുഡി ശാഖയിലെ സീനിയര്‍ മാനേജര്‍ എസ്. ലക്ഷ്മിനാരായണയ്ക്ക് എതിരെയാണു കേസ്.
പഴയ നോട്ട് വാങ്ങി അന്പതിനായിരത്തില് കുറഞ്ഞ തുകയ്ക്കുള്ള 149 ഡിഡികള്‍ നല്‍കിയായിരുന്നു ബാങ്ക് മാനേജരുടെ സഹായം. തൊട്ടുപിന്നാലെ ഇവര്‍ ഡിഡി റദ്ദാക്കി പുതിയ നോട്ട് വാങ്ങുകയും ചെയ്യും. ഓംകാര്‍ പരിമള്‍ മന്ദിര്‍ എന്ന കമ്പനിയുടെ ഡയറക്ടര്‍മാരായ എസ്.ഗോപാല്‍, അശ്വിന് ജി. സുന്കൂര് എന്നിവര്‍ക്കെതിരെയും കേസുണ്ട്.
നോട്ട് മാറ്റിനല്‍കി ബാങ്കുകള്‍ നടത്തിയ തട്ടിപ്പ് അന്വേഷിക്കുന്ന സിബിഐ സംഘം ബെംഗളൂരുവിലും പരിസരത്തും നടത്തിയ റെയ്ഡുകളില് ഡിഡികളടക്കമുള്ള രേഖകളും ഹാര്‍ഡ് ഡിസ്കുകളും ആറു ലക്ഷത്തോളം രൂപയുടെ പഴയ നോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്.
Discussion about this post