ബെയ്റൂട്ട്: ചാരനെന്നാരോപിച്ച് ബന്ദിയാക്കിയ ഇസ്രയേലിയന്‍ യുവാവിനെ കൊലപ്പെടുത്തുന്ന വിഡിയോ ഐസിസ് പുറത്തുവിട്ടു. 19 വയസ്സുള്ള ഇസ്മയില്‍ മുസാലം എന്ന യുവാവിനെ, ഒരു കുട്ടി വെടിവെച്ച് കൊലപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഐസിസ് പുറത്തുവിട്ടത്.
വിഡിയോയുടെ തുടക്കത്തില്‍ ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിച്ചെത്തുന്ന മുസാലം താന്‍ ഇസ്രയേല്‍ രഹസ്യാന്വേഷണ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെക്കുറിച്ചു സംസാരിക്കുന്നുണ്ട്. ‘ദൈവത്തില്‍ അനുതപിക്കുക എന്നാണ് എന്റെ പിതാവിനോടും മകനോടും പറയാനുള്ളത്. ഐസിസില്‍ ചാരപ്രവര്‍ത്തനം നടത്താന്‍ ശ്രമിക്കുന്നവരോട് എനിക്ക് പറയാനുള്ളത് ഇതാണ്; നിങ്ങള്‍ ഒരിക്കലും അതില്‍ വിജയിക്കില്ല. അവര്‍ നിങ്ങളെ നശിപ്പിക്കുമെന്നും വിഡിയോയില്‍ മുസാലം പറയുന്നു.
മുസാലം ഇസ്രയേല്‍ ചാരനാണെന്ന് ഐഎസ് അവകാശപ്പെടുന്നുണ്ടെങ്കിലും ഇയാളുടെ മാതാപിതാക്കളും ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദും ഇത് നിഷേധിച്ചു. 2004 ലാണ് ഇസ്മയില്‍ മുസാലത്തെ കാണാതായത്. തുര്‍ക്കിയിലേക്കുള്ള യാത്രയ്ക്കിടെ ഇയാളെ ഐസിസ് തട്ടിക്കൊണ്ടുപോകുകയായിരുന്നു.
Discussion about this post