കശ്മീര്‍: കശ്മീരിലെ അനന്ത്നാഗില്‍ ഭീകരരും സൈന്യവുമായി ഏറ്റുമുട്ടലില്‍ മൂന്നു ഭീകരരെ സൈന്യം വധിച്ചു. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നു നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
ഭീകരര്‍ ഒളിച്ചിരിക്കുന്ന താവളം സൈന്യം വളഞ്ഞതായാണ് സൂചന. ബുധനാഴ്ച രാത്രിയോടെ ഭീകരര്‍ ഇവിടേക്ക് നുഴഞ്ഞുകയറുകയായിരുന്നു. സൈന്യത്തിന്റെയും പോലീസിന്റെയും സിആര്‍പിഎഫിന്റെയും നേതൃത്വത്തിലാണ് ഏറ്റുമുട്ടല്‍ നടത്തുന്നത്.
Discussion about this post