നിലമ്പൂര്‍: നിലമ്പൂര്‍ ഭൂമി കൈയേറ്റത്തില്‍ അന്വേഷണം നടത്തുമെന്ന് വനവകുപ്പ്. നിലമ്പൂര്‍ വനമേഖലയിലെ ഭൂമി കൈയേറ്റം ചെയ്ത സംഭവത്തില്‍ അന്വേഷണത്തിനു നിര്‍ദേശം നല്‍കിയതായി വനംവകുപ്പു മന്ത്രി കെ.രാജു പറഞ്ഞു. സ്വകാര്യവ്യക്തികള്‍ വനഭൂമി കൈയേറിയതും നശിപ്പിച്ചതുമായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. വനമേഖലയിലെ 30 ഏക്കര്‍ ഭൂമിയാണ് സ്വകാര്യവ്യക്തികള്‍ കൈയേറി നശിപ്പിച്ചതായി കണ്ടെത്തിയത്.
വനഭൂമി കൈയേറിയതിലൂടെ ഭൂമാഫിയ ഹൈക്കോടതിയുടെ അനുമതി ദുരൂപയോഗം ചെയ്യുകയാണുണ്ടായത്. സംഭവത്തെ കുറിച്ച് നിയമ വിദഗ്ധരരുമായി കൂടിയാലോചിച്ച് നടപടി വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു.
കുറ്റക്കാരെന്നു തെളിഞ്ഞാല്‍ കൈയേറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിയുടെ നിര്‍ദേശപ്രകാരം ഉന്നത വനം ഉദ്യോസ്ഥ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
Discussion about this post