ബംഗളൂരു: ഖനിവ്യവസായിയും ജി. ജനാര്‍ദ്ദന റെഡ്ഡിയുടെ അടുത്ത സഹായിയും സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ നായക് അറസ്റ്റില്‍. നായക്കിന്റെ ഡ്രൈവര്‍ രമേഷ് ഗൗഡയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇയാളുടെ നിലവിലെ ഡ്രൈവറും അറസ്റ്റിലായി. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്.
നായക്കിന്റെ സഹായത്തോടെ റെഡ്ഡി കള്ളപ്പണം വെളുപ്പിച്ചെന്ന് ആത്മഹത്യാ കുറിപ്പ് എഴുതിയ ശേഷമാണ് രമേഷ് ജീവനൊടുക്കിയത്. വെളുപ്പിച്ച കള്ളപ്പണം റെഡ്ഡിയുടെ മകളുടെ ആഡംബര വിവാഹത്തിന് ഉപയോഗിച്ചു. സംഭവത്തിന്റെ ഏക സാക്ഷിയായ തന്നെ വകവരുത്താന്‍ ശ്രമം നടക്കുന്നതായി ആരോപിച്ചാണ് രമേഷ് ജീവനൊടുക്കിയത്.
Discussion about this post