ലക്നൗ: ജനങ്ങള്‍ തള്ളിക്കളഞ്ഞവര്‍ പാര്‍ലമെന്റ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്റ് പ്രവര്‍ത്തിക്കാത്തതിനാല്‍ നോട്ട് വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ കഴിയുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ഏത് തരത്തിലുള്ള ചര്‍ച്ചയ്ക്കും സര്‍ക്കാര്‍ തയ്യാറാണെന്നും മോദി പറഞ്ഞു. ഉത്തര്‍ പ്രദേശില്‍ ബിജെപി പരിവര്‍ത്തന്‍ യാത്രയ്ക്കിടെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മോശം കാലാവസ്ഥയില്‍ ഹെലിക്കോപ്റ്ററിന് ഇറങ്ങാനാകാത്തതിനാല്‍ ഫോണ്‍ വഴിയാണ് പ്രധാനമന്ത്രി റാലിയെ അഭിസംബോധന ചെയ്തത്.
സര്‍ക്കാര്‍ ശിക്ഷിക്കുന്നത് അഴിമതിക്കാരെയും ചതിയന്‍മാരെയുമാണ്. പാവങ്ങളുടെയും സാധാരണക്കാരുടെയും സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത് മോദി പറഞ്ഞു. ഡിജിറ്റല്‍ ഇന്ത്യയ്ക്ക് വേണ്ടി രാജ്യം പൂര്‍ണ സജ്ജമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പാവങ്ങളുടെ അവകാശങ്ങളാണ് അഴിമതിക്കാര്‍ കവര്‍ന്നെടുക്കുന്നത്. എല്ലാ പ്രശ്നത്തിനും കാരണം അഴിമതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ കഷ്ടപ്പാടുകളും സമരങ്ങളും സമര്‍പ്പണവും നിഷ്ഫലമാക്കാന്‍ ഞാന്‍ ഒരിക്കലും സമ്മതിക്കില്ല. നിങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനാണ് ഞാനും പോരാടുന്നത്. കള്ളപ്പണക്കാര്‍ ജന്‍ധന്‍ അക്കൗണ്ടില്‍ കള്ളപ്പണക്കാര്‍ നിക്ഷേപിക്കുന്ന പണം പിന്‍വലിച്ച് നല്‍കരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
Discussion about this post