തിരുവനന്തപുരം: ര്‍ മാവോയിസ്റ്റ് വേട്ടയ്ക്കെതിരായി സംസാരിക്കുകയും നിലമ്പൂരില്‍ കൊല്ലപ്പെട്ട് മാവോയിസ്റ്റ് കുപ്പുദേവരാജിന്റെ മൃതദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ പോവുകയും ചെയ്ത സി.പി.ഐ നേതാവ് ബിനോയ് വിശ്വത്തെ വിമര്‍ശിച്ച് സിപിഎം നേതാവ് പി. ജയരാജന്.
മാവോയിസം എതിര്‍ക്കപ്പെടേണ്ട ഒന്നാണെന്നും ആകാശത്തിരിക്കുന്ന സ്വപ്നജീവികള്‍ പല പ്രസ്താവനയും നടത്തിയിട്ടുണ്ടെന്നും പി. ജയരാജന് പറഞ്ഞു.
കമ്മ്യൂണിസ്റ്റുകള്‍ ഭൂമിയില്‍ ജീവിക്കുന്നവരാകണം. അല്ലാതെ സ്വപ്നജീവികളെപ്പോലെ പ്രസ്താവന നടത്തുകയല്ല വേണ്ടത്. മാവോയിസ്റ്റ് വേട്ടയില്‍ ബിനോയ് വിശ്വം നിലപാട് വ്യക്തമാക്കണമെന്നും പി. ജയരാജന് പറഞ്ഞു
കുപ്പുദേവരാജിന്റെ ശവസംസ്ക്കാര ചടങ്ങില്‍ പങ്കെടുക്കുന്നത് പാര്‍ട്ടി തീരുമാനപ്രകാരമാണെന്നും ആശയങ്ങളെ വെടിയുണ്ട കൊണ്ട് നേരിടരുതെന്ന് ബിനോയ് വിശ്വം പറഞ്ഞിരുന്നു.
ആശയങ്ങളെ വെടിയുണ്ട കൊണ്ട് നേരിടരുത്. മാവോവാദികള്‍ ആണെങ്കിലും ആശയത്തിന് വേണ്ടി പ്രവര്‍ത്തിച്ചവരെ മാനിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു.
Discussion about this post