കോഴിക്കോട് : ഭര്‍ത്താവിനെ രണ്ട് കെട്ടാന്‍ സ്ത്രീകള്‍ അനുവദിക്കാത്തത് ഇമാമം ഇല്ലാത്തത് കൊണ്ടാണെന്ന് ഇസ്ലാമിക പ്രഭാഷകന്‍ മുജാഹിദ് ബാലുശ്ശേരി. വനിത സമ്മേളനത്തിലാണ് ബാലുശ്ശേരിയുടെ പ്രസംഗം.
സ്വര്ഗ്ഗത്തിനുള്ളില് വലിയ ഒരു മുത്തുണ്ട്. രണ്ട് വിവാഹം കഴിച്ച പുരുഷനും ദമ്പതികള്‍ക്കുമാണ് ഈ മുത്തിനകത്ത് പ്രവേശനം ഉള്ളത്. സ്വന്തം ഭര്‍ത്താവിന് അത്തരമൊരു സ്ഥാനം ലഭിക്കണമെന്ന് ഒരു ഭാര്യ ആഗ്രഹിച്ചാല്‍ നിങ്ങള്‍ക്ക് ഒരു തെറ്റും വരാനില്ല. ഈ പറയുന്നത് നുണയാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുവെങ്കില്‍ അതിന്റെ പേരില്‍ അള്ളാ നിങ്ങളെ ശിക്ഷിക്കും. പുണ്യം കിട്ടാന്‍ നിങ്ങള്‍ അഡ്ജസ്റ്റ് ചെയ്യണം.
അതേ സമയം ആ സ്വര്‍ഗ്ഗത്തിലെ മുത്തില്‍ നിങ്ങള്‍ പോകണ്ടാ എന്നാണ് തന്റെ ഭാര്യ പറഞ്ഞതെന്നും, ഇമാന് ഇല്ലാത്തതാണ് ഇങ്ങനെ ചിന്തിക്കാന്‍ കാരണമെന്നും ബാലുശ്ശേരി പറയുന്നു
വീഡിയൊ-
https://youtu.be/O8oooxQMffc
ക്ഷേത്രങ്ങള്‍ക്ക് സംഭാവന നല്‍കുന്നത് ബഹുദൈവ ആരാധനയെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും അത് ശിര്‍ക്ക് ആണെന്നും ഉള്ള മുജാഹിദ് ബാലുശ്ശേരിയുടെ പ്രസംഗം നേരത്തെ വിവാദമായിരുന്നു. ഒരു മുസ്ലീം നരകത്തിലെത്തിച്ചേരാനുള്ള ഒന്നാമത്തെ കാരണമാണ് ശിര്‍ക്ക്. അതുകൊണ്ടുതന്നെ ക്ഷേത്രങ്ങള്‍ക്ക് ഒരു തരത്തിലുള്ള സംഭാവനയും നല്കി പ്രോത്സാഹിപ്പിക്കരുതെന്ന് ബാലുശ്ശേരി പറഞ്ഞിരുന്നു. ക്ഷേത്രങ്ങളെ ആരാധനാലയത്തോട് താരതമ്യപ്പെടുത്തിയുള്ള പ്രസംഗത്തിനെതിരെ കേസെടുക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു
പഴയ വീഡിയൊ-
Discussion about this post