വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെടല്‍ നടത്തിയതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് റഷ്യയ്ക്കെതിരായി ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. അമേരിക്കന്‍ തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന വിധത്തില്‍ ഏതൊരു വിദേശ ശക്തി ഇടപെടല്‍ നടത്തിയാലും അമേരിക്ക അതിനെതിരെ നടപടിയെടുക്കും. എപ്പോള്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് അമേരിക്കയാണ് തീരുമാനിക്കുക. ചിലപ്പോള്‍ വെളിപ്പെടുത്തിക്കൊണ്ടാവാം, ചിലപ്പോള്‍ രഹസ്യമായിട്ടായിരിക്കും അത് ഒബാമ പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് പുടിന് ഇക്കാര്യങ്ങള്‍ മുന്‍കൂട്ടി അറിയാമായിരുന്നെന്നും താന്‍ ഇക്കാര്യം പുടിനുമായി നേരില്‍ സംസാരിച്ചിരുന്നതായും ഒബാമ വ്യക്തമാക്കി.
അമേരിക്കന്‍ പ്രസഡന്റ് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്റെ നേതൃത്വത്തില്‍ റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗം ഇടപെടലുകള്‍ നടത്തിയതായി അമേരിക്ക കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിരവധി വ്യക്തികളുടെയും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അടക്കം വിവിധ സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ ഹാക്ക് ചെയ്യുകയും ട്രംപിന് അനുകൂലമായി ഉപയോഗിക്കുകയും ചെയ്തതായാണ് ആരോപണം.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ഡെമോക്രാറ്റിക് പ്രവര്‍ത്തകരുടെയും സഹസംഘടനകളുടെയും ഇ മെയിലുകള്‍ ചോര്‍ത്തി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും വിവരങ്ങള്‍ ചോര്‍ത്തിയെങ്കിലും അത് കാര്യമായൊന്നും ഉപയോഗിച്ചില്ലെന്നും വൈറ്റ് ഹൗസ് വക്താവ് വ്യക്തമാക്കി. എന്നാല്‍ റഷ്യ ഈ ആരോപണം നിഷേധിച്ചു.
Discussion about this post